മുസാഫർപൂർ: കോവിഡ് -19 പകർച്ചവ്യാധിയുടെ സമയത്ത് ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവ് ഇന്ത്യ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ബീഹാർ മന്ത്രി രാം സൂറത്ത് റായ്. ഇന്ത്യക്കാരുടെ ജീവൻ രക്ഷിച്ചത് പ്രധാനമന്ത്രി ആണെന്നും, വാക്സിൻ വികസിപ്പിച്ച് അത് സൗജന്യമായി ജനങ്ങൾക്ക് നൽകിയെന്നും അദ്ദേഹം പറഞ്ഞു. മുസാഫർപൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാം സൂറത്ത് റായ്.
‘നിങ്ങൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ, അതിന്റെ ക്രെഡിറ്റ് നരേന്ദ്ര മോദിക്കാണ്. അദ്ദേഹം കൊവിഡ് പകർച്ചവ്യാധിയുടെ സമയത്ത് വാക്സിൻ വികസിപ്പിക്കുകയും രാജ്യത്തെ ജനങ്ങൾക്ക് അതിന്റെ ഡോസ് സൗജന്യമായി നൽകുകയും ചെയ്തു. പാകിസ്ഥാനികളോട് സംസാരിച്ച് നോക്കൂ, അവിടുത്തെ അവസ്ഥയറിയാം. ടെലിവിഷൻ റിപ്പോർട്ടുകളിലൂടെ അവിടെ സ്ഥിതിഗതികൾ കാണാം. ഇന്ത്യക്കാർ ഇപ്പോഴും സമാധാനത്തിലാണ്’, റായ് പറഞ്ഞു.
പാൻഡെമിക്കിന് പിന്നാലെ നിരവധി രാജ്യം ഇപ്പോഴും സാമ്പത്തിക ആഘാതവുമായി പോരാടുകയാണ്. എന്നാൽ, ഇന്ത്യയിൽ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ അതിവേഗത്തിലാണ് നടക്കുന്നതെന്ന് ബിഹാർ ബി.ജെ.പി നേതാവ് പറഞ്ഞു. രാജ്യത്ത് വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ച് 18 മാസങ്ങൾക്ക് ശേഷം ഈ വർഷം ജൂലൈ 17 ന് രാജ്യം 200 കോടി വാക്‌സിനേഷൻ ഡോസുകൾ നൽകുന്നതിന്റെ നാഴികക്കല്ല് പിന്നിട്ടിരുന്നു.
ये बिहार सरकार में राजस्व मंत्री रामसूरत राय हैं जिनके अनुसार अगर आप ज़िंदा हैं तो इसके लिए प्रधान मंत्री @narendramodi का शुक्रगुज़ार होना चाहिए @ndtvindia pic.twitter.com/MDN3FzZbUr
— manish (@manishndtv) July 31, 2022
Post Your Comments