Latest NewsInternational

സമാധാനക്കരാറുകള്‍ പാലിക്കാത്തതില്‍ താലിബാന് അമേരിക്കയുടെ മുന്നറിയിപ്പ്

താലിബാന്‍-അഫ്ഗാന്‍ സമാധാനശ്രമങ്ങള്‍ക്ക് മദ്ധ്യസ്ഥത വഹിക്കുന്ന അമേരിക്കയുടെ പ്രത്യേക പ്രതിനിധി സാല്‍മായ് ഖലീല്‍സാദാണ് താലിബാന്റെ നയങ്ങളോടുള്ള അതൃപ്തി അറിയിച്ചത്.

കാബൂള്‍: അഫ്ഗാനിലെ സമാധാനശ്രമങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്ന താലിബാനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്ക. താലിബാന്‍-അഫ്ഗാന്‍ സമാധാനശ്രമങ്ങള്‍ക്ക് മദ്ധ്യസ്ഥത വഹിക്കുന്ന അമേരിക്കയുടെ പ്രത്യേക പ്രതിനിധി സാല്‍മായ് ഖലീല്‍സാദാണ് താലിബാന്റെ നയങ്ങളോടുള്ള അതൃപ്തി അറിയിച്ചത്.

‘ നിരവധി കൂടിക്കാഴ്ചകളാണ് അമേരിക്കന്‍ സേനയുടെ അഫ്ഗാനിലെ മേധാവി ജനറല്‍ മില്ലറും താനും താലിബാനുമായി നടത്തിയത്. സമാധാന ശ്രമങ്ങള്‍ക്ക് പലതരത്തിലുള്ള സാധ്യതകള്‍ മുന്നോട്ട് വച്ചു. പക്ഷെ ഭീകരയ്‌ക്കെതിരായി പോരാട്ടത്തില്‍ താലിബാനുമായി നിരവധി ധാരണകള്‍ വച്ചിരുന്നു. എല്ലാ ധാരണകളും അമേരിക്ക പാലിച്ചു കഴിഞ്ഞു. സേനാ പിന്മാറ്റം പോലും അതിന്റെ ഭാഗമായി ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കി’ സാല്‍മായ് പറഞ്ഞു.

രാജ്യത്തെ അക്രമസംഭവങ്ങള്‍ ഒരു വിധത്തിലും കുറയാന്‍ താലിബാന്‍ ശ്രമിക്കുന്നില്ലെന്ന പരാതിയും സാല്‍മായ് ഉന്നയിച്ചു.ഇതിനിടെ സമാധാന ശ്രമങ്ങളുടെ ദോഹാ സമ്മേളനത്തിലെ തീരുമാനങ്ങള്‍ പാലിക്കപ്പെടുന്നുവെന്നത് പരിശോധിക്കാന്‍ പലതവണ യോഗം ചേര്‍ന്നിരുന്നു. താലിബാന്‍ പ്രതിനിധി മാവ്്ലാവി അബ്ദുള്‍ ഹക്കിം അമേരിക്കന്‍ പ്രതിനിധി ഖാലിസാദും സേനാ മേധാവി ജനറല്‍ മില്ലറുമായു സംസാരിച്ചുവെന്നാണ് താലിബാന്റെ വാദം.

read also: ഫേസ്ബുക്കില്‍ പരിചയപ്പെട്ട് പ്രണയത്തിലായ 17 കാരിയെ കടത്തിക്കൊണ്ടു പോകാനായി തിരുവനന്തപുരത്തെത്തിയ സംഘത്തിന് സംഭവിച്ചത്

എന്നാല്‍ താലിബാന്‍ ഭീകരതകുറയ്ക്കുന്നില്ലെന്ന അവസ്ഥയില്‍ സഖ്യസേന കഴിഞ്ഞ ദിവസം താലിബാന്‍ കേന്ദ്രത്തിന് നേരെ മുന്നറിയിപ്പ് ആക്രമണം നടത്തിയിരുന്നു. ‘ധാരണകളിലൊന്ന് ഭരണകൂടവുമായി നടത്തുന്ന പ്രക്ഷോഭം ആക്രമണങ്ങ ളാകാതെ നോക്കുകയെന്നതായിരുന്നു. എന്നാല്‍ നിരവധി അഫ്ഗാന്‍ പൗരന്മാരാണ് മരിച്ചുകൊണ്ടിരിക്കുന്നത്. ഇത് മാറിയേ മതിയാകൂ.’ ട്വിറ്ററീലൂടെയാണ് സാല്‍മായ് ഖാലിസാദ് നയം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button