പത്തനാപുരം: കൊല്ലം പത്തനാപുരത്ത് വീട്ടില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തിൽ കുട്ടിയുടെ കുടുംബത്തിന് സുഹൃത്തുക്കളുടെ സഹായത്തോടെ വാവ സുരേഷ് വീടുവച്ച് നൽകും. മാങ്കോട് അംബേദ്കർ ഗ്രാമത്തിലെ ആദിത്യയാണ് മൺകൂരയിൽ സഹോദരിക്കൊപ്പം നിലത്തു കിടന്നുറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ് മരിച്ചത്.
Read also: 24 മണിക്കൂറിനിടെ 67,708 രോഗികൾ; രാജ്യത്തെ കോവിഡ് കേസുകളിൽ വീണ്ടും നേരിയ വർധനവ്
വീടിനായി ലൈഫ് മിഷനിൽ പലതവണ അപേക്ഷ നൽകിയിട്ടും പരിഗണിച്ചില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വാവ ആദിത്യയുടെ വീട് സന്ദർശിച്ചു. മലപ്പുറത്തുള്ള പ്രവാസി സുഹൃത്തുക്കൾ വാവ സുരേഷിന് വീട് നിർമ്മിച്ച് നൽകാമെന്ന് അടുത്തിടെ അറിയിച്ചിരുന്നു. എന്നാൽ അന്ന് സ്‌നേഹപൂർവം നിരസിച്ച വാവ ഈ വീട് ആദിത്യയുടെ കുടുംബത്തിന് നൽകണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു. കേട്ടപാടെ സുഹൃത്തുക്കളും സമ്മതംമൂളി. വീടുപണി ഉടൻ ആരംഭിക്കുമെന്ന് വീട്ടുകാർക്ക് വാവ ഉറപ്പും നൽകി.
മുപ്പത് വർഷം മുൻപ് ബ്ലോക്ക് പഞ്ചായത്ത് നിർമിച്ചു നൽകിയ പണി തീരാത്ത ചെറിയ വീട്ടിലാണ് പിന്നോക്ക വിഭാഗത്തിൽപ്പെട്ട കുടുംബം താമസിച്ചിരുന്നത്. തറയും ഭിത്തിയും മേൽക്കൂരയും തകർന്ന വീടിന്റെ മുകൾഭാഗത്ത് പ്ലാസ്റ്റിക് ടാർപ്പോ കെട്ടിയ നിലയിലാണ്. ഏത് നിമിഷവും തകർന്ന് വീഴാവുന്ന സ്ഥിതിയിലാണ് വീട്.
Post Your Comments