മോസ്‌ക്കോ: രാജ്യത്ത് കോവിഡ് പ്രതിരോധത്തിനുള്ള രണ്ടാമത്തെ വാക്‌സിന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ അനുമതി. വാക്‌സിന് എപിവാക്കൊറോണ (EpiVacCorona) എന്നാണ് പേരിട്ടിരിക്കുന്നത്. സൈബീരിയയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടിൽ വികസിപ്പിച്ച വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം കഴിഞ്ഞമാസം പൂർത്തിയായിരുന്നു. സൈബീരിയയിൽ നിന്നുള്ള 5000 പേരുൾപ്പെടെ 30,000 ആളുകളിൽ അടുത്ത രണ്ട് മാസങ്ങളിലായി വാക്‌സിൻ പരീക്ഷിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
എന്നാൽ റഷ്യ മുൻപ് വികസിപ്പിച്ച സ്പുട്നിക് 5 എന്ന് പേരിട്ടിരിക്കുന്ന വാകിസിന്റെയും നിലവിൽ അനുമതി നൽകിയിരിക്കുന്ന എപിവാക്കൊറോണ വാക്‌സിന്റെയും ഉത്പാദനം വർധിപ്പിക്കണമെന്നും കോവിഡ് പ്രതിരോധത്തിൽ വിദേശരാജ്യങ്ങളുമായി സഹകരിക്കുമെന്നും വാക്‌സിന് അനുമതി നൽകികൊണ്ട് പ്രസിഡന്റ് പുട്ടിൻ വ്യക്തമാക്കി.
അതേസമയം സ്പുട്നിക്-5 വാക്സിൻ ഇതുവരെ പൊതുജനങ്ങൾക്ക് വിതരണം ചെയ്തിട്ടില്ല. ആദ്യ ഘട്ട പരീക്ഷണം പൂർത്തിയാക്കിയ സ്പുട്നിക്-5 ന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾക്ക് മുൻപായുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ ഡോ. റെഡ്ഡീസ് ലബോറട്ടറീസിനോടു കഴിഞ്ഞ ദിവസം കേന്ദ്ര ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments