Latest NewsCricketNewsSports

വിരാട് കോഹ്‌ലിയെയും ഡി വില്ലിയേഴ്‌സിനെയും ഐപിഎല്ലില്‍ നിന്ന് വിലക്കണമെന്ന് കെ.എല്‍.രാഹുല്‍

ഐപിഎല്ലില്‍ നിന്ന് വിരാട് കോഹ്‌ലിയെയും ഡി വില്ലിയേഴ്‌സിനെയും വിലക്കണമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകനുമായ കെ.എല്‍.രാഹുല്‍ പറയുന്നത്. കോഹ്‌ലിയുമായി കഴിഞ്ഞ ദിവസം നടന്ന ഇന്‍സ്റ്റഗ്രാം ചാറ്റിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. ഐപിഎല്ലില്‍ മാറ്റാന്‍ ആഗ്രഹിക്കുന്ന ഒരു നിയമം എന്താണെന്ന് കോഹ്‌ലി രാഹുലിനോട് ചോദിച്ചു. ഇതിനു മറുപടിയായാണ് രാഹുലിന്റെ തമാശ. കോഹ്‌ലിയെയും ഡി വില്ലിയേഴ്‌സിനെയും ഐപിഎല്ലില്‍ നിന്ന് വിലക്കാന്‍ അധികാരികളോട് താന്‍ ആവശ്യപ്പെടുമെന്ന് രാഹുല്‍ പറഞ്ഞു.

Read Also  : ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ഇന്ത്യയില്‍ കൂടുതല്‍ പേര്‍ ചേക്കേറിയത് കേരളത്തില്‍ നിന്ന് ; എൻ ഐ എ റിപ്പോർട്ട് പുറത്ത് 

“നിങ്ങളെയും ഡി വില്ലിയേഴ്‌സിനെയും അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ നിന്ന് വിലക്കണമെന്ന് ഞാന്‍ ആവശ്യപ്പെടും. ഒരിക്കല്‍ 5,000 റണ്‍സ് നേടിയാല്‍ പിന്നെ കളി അവസാനിക്കുക. ബാക്കിയുള്ളവര്‍ക്ക് റണ്‍സെടുക്കാന്‍ അവസരം നല്‍കുക,” രാഹുല്‍ തമാശരൂപേണ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button