
ലക്‌നൗ : കോവിഡ് വ്യാപനത്തിനെ തുടർന്ന് ലോക കൈകഴുകൽ ദിനത്തിന് ഇന്ന് പ്രാധാന്യമേറെയുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് കൈകഴുകലെന്നും അദ്ദേഹം പറഞ്ഞു.
ശുചിത്വ ബോധവത്കരണ ക്യാമ്പെയ്ൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാത്ത് ദോനാ രോക്കേ കൊറോണ ഹാഷ്ടാഗുള്ള സോഷ്യൽ മീഡിയ ക്യാമ്പെയ്‌നാണ് യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തത്. വ്യക്തി ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം ഉദ്ഘാടന വേളയിൽ സംസാരിച്ചു.
എല്ലാവരും സോപ്പും സാനിട്ടൈസറും ഉപയോഗിച്ച് കൈകഴുകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. നിലവിലെ അവസ്ഥയിൽ കൈകുകുന്നത് ഒഴിവാക്കാനാകില്ല. കോവിഡ് പ്രതിരോധത്തിൽ കൈകഴുകലിന് വലിയ സ്ഥാനമാണുള്ളതെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
Post Your Comments