മലയാളത്തിന്റെ പ്രിയതാരം നടി നവ്യാ നായരെക്കുറിച്ചു മനോഹരമായ കുറിപ്പ് പങ്കുവച്ചു ഫിറോസ് കുന്നംപറമ്ബില്‍. മാരക രോഗം ബാധിച്ച സൗമ്യ എന്ന പെണ്‍കുട്ടിയെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കഴിഞ്ഞ ദിവസം നവ്യ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇപ്പോള്‍ ആ വീഡിയോ കാരണം സൗമ്യയ്ക്ക് ലഭിച്ച സഹായം വ്യക്തമാക്കിയും നവ്യയ്ക്ക് നന്ദി പറഞ്ഞുമാണു ഫിറോസിന്റെ കുറിപ്പ്.
പ്രിയപ്പെട്ട നവ്യാനായര്‍….
ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന മാരകരോഗം ബാധിച്ച സൗമ്യ എന്ന പെണ്‍കുട്ടിക്ക് വേണ്ടി നിങ്ങള്‍ ചെയ്ത ഈ വീഡിയോ എന്റെ മുന്നില്‍ എത്തുന്നത് വരെ നിങ്ങള്‍ എനിക്ക് മികച്ച അഭിനേത്രി മാത്രമായിരുന്നു. പക്ഷേ ഇപ്പോള്‍ നിങ്ങളെന്റെ മുമ്ബില്‍ നില്‍ക്കുന്നത് ഹൃദയത്തില്‍ നന്മയുള്ള ഒരു വലിയ മനുഷ്യസ്‌നേഹി കൂടിയായിട്ടാണ്…
നിങ്ങള്‍ അവള്‍ക്ക് തിരികെ കൊടുത്തത് അവളുടെ മാത്രം ജീവന്‍ അല്ല, മകള്‍ നഷ്ടപ്പെട്ടാല്‍ ഞങ്ങള്‍ കൂടി മരിക്കും എന്ന് പറഞ്ഞ അവളുടെ മാതാപിതാക്കളെ കൂടിയാണ്, അവളുടെ ചികിത്സക്ക് വേണ്ടി പണയപ്പെടുത്തി നഷ്ടപ്പെടുമെന്ന് കരുതിയ അവരുടെ ആ കുഞ്ഞു വീടാണ് , എപ്പോള്‍ വേണമെങ്കിലും നിലയ്ക്കും എന്ന് കരുതിയ അവളുടെ സ്വപ്നങ്ങളെയാണ്…
read also:സജ്‌ന ഷാജിക്കൊപ്പം ബിരിയാണി വില്‍പനയില്‍ പ്രിയതാരവും !!
നിങ്ങള്‍ അറിയപ്പെടുന്ന ഒരു നടിയാണ്, ഒരുപാട് ആരാധകരുണ്ട്, കുടുംബമുണ്ട്, നിങ്ങളുടേതായ ഇഷ്ടങ്ങള്‍ ഉണ്ട്…
ആ ലോകത്ത് മാത്രമായി ജീവിച്ചിരുന്നു എങ്കില്‍, നിങ്ങളൊരിക്കലും സൗമ്യയെ കാണില്ല, കണ്ടാലും അവളുടെ സങ്കടങ്ങള്‍ ഏറ്റെടുക്കാന്‍ തോന്നില്ല , ആ സങ്കടങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമായിരുന്നില്ല …
മറ്റുള്ളവരുടെ സങ്കടങ്ങള്‍ പങ്കിട്ടെടുക്കാന്‍ കഴിയുന്ന , അവര്‍ക്കുവേണ്ടി വേദനിക്കുന്ന, അതിന് പരിഹാരം കാണാന്‍ ശ്രമിക്കുന്ന മനുഷ്യര്‍, ഹൃദയത്തില്‍ ഒരുപാട് നന്മയുള്ളവരാണ്. അവരാണ് യഥാര്‍ത്ഥ മനുഷ്യസ്‌നേഹികള്‍..അതെ, നിങ്ങള്‍ വലിയൊരു മനുഷ്യസ്‌നേഹിയാണ്…
താര ജാഡകളില്ലാതെ, വിണ്ണില്‍ നിന്നും മണ്ണിലേക്കിറങ്ങി വന്ന് നിങ്ങള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മാതൃകയാക്കേണ്ടതാണ്…..
ഞാനൊരു ചാനല്‍ ഷോയില്‍ വച്ചാണ് സൗമ്യയെ കാണുന്നത്, അന്ന് അവരുടെ അവസ്ഥ മനസ്സിലായിട്ടും ഒരുപാട് രോഗികള്‍ എന്റെ മുന്നില്‍ ഉള്ളതുകൊണ്ട് എനിക്കവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ സാധിച്ചില്ല …
പക്ഷേ എനിക്കിപ്പോള്‍ അതില്‍ സങ്കടമില്ല, അവള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് സുരക്ഷിതമായ കൈകളില്‍ തന്നെയായിരുന്നു …
സൗമ്യയുടെ വീട്ടിലെ ആ കുഞ്ഞു പൂജാമുറിയില്‍ അവള്‍ പ്രാര്‍ത്ഥിക്കുന്ന ദൈവത്തോടൊപ്പം അവളുടെ മനസ്സില്‍ ഇനി ഒരു മുഖം കൂടി തെളിയുമെന്ന് എനിക്കുറപ്പാണ്….
അഭിമാനം, സന്തോഷം… നിങ്ങളെ പോലുള്ളവരാണ്, സോഷ്യല്‍ മീഡിയ ചാരിറ്റിയെ മഹത്തരമാക്കി തീര്‍ക്കുന്നത്.
read also:കോൺഗ്രസ് ജനറൽ സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു
Post Your Comments