ഭോപ്പാൽ : മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ അധിക്ഷേപിച്ച് പരാമർശം നടത്തിയ കോൺഗ്രസ് നേതാവിനെതിരെ കേസ് എടുത്ത് പോലീസ്. ഇലക്ഷൻ കമ്മീഷന്റെ പരാതിയിലാണ് കോൺഗ്രസ് ഐടി സെൽ നേതാവായ ദിനേഷ് ഗുജാറിനെതിരെ കേസ് എടുത്തത്.
കഴിഞ്ഞ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ വെച്ചായിരുന്നു മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥിനെ വലിയ വ്യവസായി എന്ന് വിശേഷിപ്പിച്ച ഗുജാർ ശിവരാജ് സിംഗ് ചൗഹാൻ അഷ്ടിക്ക് വകയില്ലാത്തവൻ എന്ന പരാമർശം നടത്തിയത്.
സംഭവത്തിന് പിന്നാലെ പരാതിയുമായി ബി.ജെ.പി പ്രവർത്തകർ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് ഗുജാറിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ഗുജാറിനെതിരെ പോലീസ് എഫ്‌ഐഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Post Your Comments