ന്യൂ ഡൽഹി : കേന്ദ്രസർക്കാർ ഓഫീസുകളിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും ബി.എസ്.എൻ.എൽ. ബ്രോഡ്ബാൻഡ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര സ്വയംഭരണ സ്ഥാപനങ്ങളിലും ഇത് ബാധകമാണ്. ഇൻറർനെറ്റ്, ബ്രോഡ് ബാൻഡ്, ലീസ് ലൈൻ, എഫ്.ടി.ടി.എച്ച്. എന്നിവ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് ബി.എസ്.എൻ.എല്ലിന്റേത് മാത്രമായിരിക്കണം. ബി.എസ്.എൻ.എൽ. പുനരുദ്ധാരണ പാക്കേജിലെ പ്രധാന നിർദേശങ്ങളിലൊന്നാണ് ഇപ്പോൾ നരേന്ദ്ര മോദി സർക്കാർ പ്രാവർത്തികമാക്കുന്നത്.
Read also: ‘ഇ.ഡിയെ ഭയന്ന് ശിവശങ്കർ’; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
സ്വകാര്യ കമ്പനികൾ രംഗത്തുവന്ന ശേഷം ആദ്യമായാണ് ഇത്തരത്തിൽ ഉത്തരവ് വരുന്നത്. മന്ത്രിസഭാ തീരുമാനം എല്ലാ വകുപ്പുകളേയും അറിയിക്കാൻ ടെലികോം മന്ത്രാലയത്തെ ചുമതലപ്പെടുത്തി. ഇവർ എല്ലാ വകുപ്പുകൾക്കും കത്ത് നൽകി കഴിഞ്ഞു. പുനരുദ്ധാരണ പാക്കേജിൽ പറഞ്ഞതിൽ ഇനി നടക്കാനുള്ളത് 4ജി സേവനം എത്തിക്കുക എന്നതാണ്. പുതിയ ഉത്തരവ് ബി.എസ്.എൻ.എല്ലിൽ വരുമാനവർധനയുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
Post Your Comments