വളരെ മോശമായ മൊബൈല്‍ കവറേജുളള മേഖലകളിലെ ഉപയോക്താക്കളെ ലക്ഷ്യം വെച്ച് ‘വിംഗ്‌സ്’ എന്ന പേരില്‍ പുതിയ ഇന്റര്‍നെറ്റ് ടെലിഫോണി സംവിധാനം അവതരിപ്പിച്ചു ബിഎസ്‌എന്‍എല്‍. IMS NGN കോര്‍ സ്വിച്ചുകളുടെ ഐപി അധിഷ്ഠിത ആക്‌സസ് നെറ്റ്‌വര്‍ക്ക് നല്‍കിയ ഒരു മൊബൈല്‍ നമ്ബര്‍ പദ്ധതിയായാകും ഈ സേവനം. ഇതിനായി ഉപയോക്താക്കള്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുളള തങ്ങളുടെ ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലറ്റുകള്‍ എന്നിവയില്‍ ഒരു SIP ക്ലയ്ന്റ് (soft app) ഇന്‍സ്‌റ്റോള്‍ ചെയണം. ഈ ആപ്പ് ഒരു SIP ഫോണ്‍ ആയി പ്രവര്‍ത്തിപിച്ച് ഇന്ത്യയിലോ അല്ലെങ്കില്‍ വിദേശത്തു നിന്നോ ലാന്റ് ഫോണില്‍ അല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ കോള്‍ ചെയ്യുവാൻ സാധിക്കുന്നു.
സബ്‌സ്‌ക്രൈബര്‍ പേരന്റ് IMS കോറും അതു പോലെ IP ആക്‌സസ് നെറ്റ്‌വര്‍ക്കുമാണ് വിംഗ്‌സിന്റെ വോയിസ് സേവനം ലഭിക്കാനായി ഉപയോഗിക്കുന്നത്. 1,099 രൂപയാണ്. .VoIP സേവനത്തിനായുളള വണ്‍ടൈം ആക്ടിവേഷന്‍ ഫീസ്. ബ്രോഡ്ബാന്‍ഡ്, വൈഫൈ, 4ജി, 3ജി എന്നിവയിലൂടെ കോളുകള്‍ ചെയ്യാനും അതു പോലെ സ്വീകരിക്കാനും കഴിയും. വിംഗ് ഇന്റര്‍നെറ്റ് ടെലിഫോണി സേവനത്തിലൂടെ സാധിക്കുന്നു.
Also read : പുതിയ കിടിലൻ ഓഫറുമായി ഐഡിയ
Post Your Comments