
കിടിലന്‍ ബ്രോഡ്ബാന്റ് പ്ലാനുമായി ബിഎസ്‌എന്‍എല്‍. ഒരു മാസത്തേക്ക് പ്രതിദിനം 20 ജിബി ഡാറ്റ 20 എംബിബിഎസ് വേഗതയില്‍ ലഭിക്കുന്ന 491 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചത്. കൂടാതെ ഏത് നെറ്റ്‌വര്‍ക്കിലേക്കും സൗജന്യ കോളുകളും.ഇതോടൊപ്പം ലഭിക്കുന്നു. ഏറ്റവും ചെലവ് കുറഞ്ഞ ബ്രോഡ് ബാന്‍ഡ് പ്ലാന്‍ എന്ന അവകാശവാദത്തോട് കൂടിയാണ് പുതിയ പ്ലാൻ ബിഎസ്എൻഎൽ അവതരിപ്പിച്ചത്. അതേസമയം വിംഗ്‌സ് എന്ന പേരിൽ ഐപി അധിഷ്ടിത ഇന്റര്‍നെറ്റ് ടെലിഫോണ്‍ സര്‍വീസിനും ബിഎസ്‌എന്‍എല്‍ തുടക്കം കുറിച്ചിരുന്നു.
Also read : പുതിയ ആക്ടിവ 125 അറിയേണ്ടതെല്ലാം
Post Your Comments