കൊച്ചി: മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അല്‍ഫോന്‍സ് കണ്ണന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ ഷീലയ്ക്കും മകന് ആകാശിനും പരിശോധനയില്‍ നെഗറ്റീവ് ആയതായും കണ്ണന്താനം അറിയിച്ചു. രോഗവിവരം എംപി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ക്വറന്റീൻ കാലത്ത് ഒരുപാട് ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും അടുത്ത 14 ദിവസം ഞാനെന്റെ ലാപ്ടോപ്പിനോടൊപ്പം ആയിരിക്കുമെന്നും കണ്ണന്താനം പറഞ്ഞു. ഐഎഎസ് ബാച്ച്മേറ്റ്സുമാരോടൊപ്പം സഹകരിച്ച് എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ.
ഇതു കഴിഞ്ഞാല്‍ രണ്ടു പുസ്തകങ്ങള്‍ കൂടി തയാറാക്കാനുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എന്റെ നായ്ക്കൾ, പൂച്ചകൾ എന്നിവയോടൊപ്പമുള്ള കളികളാണ് മിസ് ചെയ്യുക. ഞങ്ങളുടെ പച്ചക്കറികൾ വളരുന്നതു കാണാൻ സാധിക്കില്ല. പക്ഷികൾക്കു ഭക്ഷണം കൊടുക്കാനുമാകില്ല. പേടിക്കാനൊന്നുമില്ല, പ്രാർഥിക്കുക. – കണ്ണന്താനം കുറിച്ചു. പോസ്റ്റ് കാണാം:
Post Your Comments