കേന്ദ്രസർക്കാരിന്റെ ആരോഗ്യസേതു ആപ്പിനെ പ്രകീർത്തിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ).കൊറോണ വൈറസ് ക്ലസ്റ്ററുകൾ തിരിച്ചറിയാനും ആ പ്രദേശങ്ങളിൽ പരിശോധന വർധിപ്പിക്കാനും അധികൃതരെ ആരോഗ്യസേതു ആപ്പ് സഹായിച്ചതായി ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗബ്രിയോസിസ് പറഞ്ഞു.
‘ഇന്ത്യയിൽ ആരോഗ്യസേതു ആപ്ലിക്കേഷൻ 150 ദശലക്ഷം ഉപയോക്താക്കൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിയാനും ലക്ഷ്യമിട്ട രീതിയിൽ പരിശോധന വിപുലീകരിക്കാനും നഗര, പൊതുജനാരോഗ്യ വകുപ്പുകളെ ആപ്പ് സഹായിക്കുന്നു’– ടെഡ്രോസ് പറഞ്ഞു.
രാജ്യവ്യാപക ലോക്ഡൗണിന്റെ ആദ്യഘട്ടത്തിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിലിൽ ആപ്പ് പുറത്തിറക്കിയത്. ലോകത്തിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട കോവിഡ് ട്രാക്കിങ് ആപ്ലിക്കേഷനാണ് ആരോഗ്യസേതു.
Post Your Comments