Latest NewsKeralaNews

ഹത്രാസില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായവരെ എന്ത് വില കൊടുത്തും പുറത്തിറക്കുമെന്ന് എസ്ഡിപിഐ ഭീഷണി : മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെ അറസ്റ്റിലായവരെ ചോദ്യം ചെയ്യാന്‍ തയ്യാറെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ്

മലപ്പുറം : ഹത്രാസില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായവരെ എന്ത് വില കൊടുത്തും പുറത്തിറക്കുമെന്ന് എസ്ഡിപിഐ ഭീഷണി. അറസ്റ്റുചെയ്യപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ കുടുംബത്തെ എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു. അതിനു ശേഷമായിരുന്നു വെല്ലുവിളി ഉയര്‍ത്തിയത് . യുപി പൊലീസ് അറസ്റ്റ് ചെയ്ത എല്ലാ പ്രവര്‍ത്തകരെയും പുറത്തിറക്കുമെന്നാണ് വെല്ലുവിളി .മാത്രമല്ല പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തവര്‍ക്കെതിരെ എസ് ഡിപിഐ ഭീഷണിയും മുഴക്കിയിട്ടുണ്ട്.

Read Also : മോദിക്കെതിരെ തൊടുത്ത വിമർശനം കയ്യടിയായി: ബിജെപി-ജെഡിയു സഖ്യത്തെ ലക്ഷ്യമിട്ട് കോൺഗ്രസ് പങ്കുവെച്ച ട്വീറ്റ് തിരിച്ചടിച്ചു

അതേ സമയം പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം മുതലെടുത്ത് ഹത്രാസില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ മാദ്ധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെയുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. പൗരത്വ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ കലാപം ആസൂത്രണം ചെയ്യാന്‍ ഇവരും ധനസമാഹരണം നടത്തിയെന്നാണ് എന്‍ഫോഴ്സ്മെന്റ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത് എന്നാണ് വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button