പാറ്റ്‌ന: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബീഹാറില്‍ പോര് മുറുകുകയാണ്. ഇതിനിടെ ബിജെപി-ജെഡിയു സഖ്യത്തെ ലക്ഷ്യമിട്ട് പങ്കുവെച്ച ട്വീറ്റില്‍ കുടുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. വിമര്‍ശനമാണ് ഉദ്ദേശിച്ചതെങ്കിലും അത് കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിയ്ക്കുമുള്ള അംഗീകാരമായി മാറുകയായിരുന്നു. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കാരണങ്ങള്‍ ഇല്ലാതെ വരുമ്പോള്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്ന വിഷയമാണ് തൊഴിലില്ലായ്മ.
ഇത് തെളിയിക്കാനായി നടത്തിയ പ്രചാരണം ബിജെപിക്ക് അനുകൂലമായിരിക്കുകയാണ്. അമളി പറ്റിയതറിയാതെ മറ്റ് സംസ്ഥാനങ്ങളിലെ യൂത്ത് കോണ്‍ഗ്രസും ട്വീറ്റ് ഏറ്റുപിടിച്ചു. കേരളം, തമിഴ്നാട്, തെലങ്കാന, ബംഗാള്‍, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, ഗോവ, കര്‍ണാടക എന്നിവിടങ്ങളിലെ യൂത്ത് കോണ്‍ഗ്രസുകാരും ട്വീറ്റ് പങ്കുവെച്ചു. തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഇത്രയും കാലം ഉയര്‍ത്തിപ്പിടിച്ച വാദങ്ങളെല്ലാം തന്നെ ഇതോടെ പൊളിഞ്ഞുവീണിരിക്കുകയാണ്.
read also: പിന്നോക്കങ്ങളോട് അവഗണന: മുതിര്‍ന്ന കോൺഗ്രസ് നേതാവ് രാജേന്ദ്ര ഗുര്‍ജര്‍ ബിജെപിയില്‍ ചേര്‍ന്നു
ഇതിനായി യുവാക്കള്‍ക്കിടയില്‍ രാഹുല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വ്യാജ പ്രചാരണങ്ങള്‍ നടത്താറുമുണ്ട്. ബീഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇതേ നയം പിന്തുടര്‍ന്ന കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. നഗരങ്ങളില്‍ തൊഴിലില്ലായ്മ വര്‍ധിക്കുകയാണെന്ന് കാണിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പുറത്തുവിട്ട കണക്കുകളില്‍ തൊഴിലില്ലായ്മ നിരക്ക് വലിയ തോതില്‍ കുറയുകയാണെന്നാണ് വ്യക്തമാക്കുന്നത്. ബീഹാറിലുള്‍പ്പെടെ സ്വന്തം പ്രചാരണം തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം.
Post Your Comments