കോട്ടയം : യുഡിഎഫുമായി ചർച്ച നടത്തിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് എൻസിപി നേതാവും പാലാ എംഎൽഎ മാണി സി കാപ്പൻ. ഇടതുമുന്നണിക്ക് ഒപ്പം തന്നെ നിന്ന് മുന്നോട്ട് പോകും. പാല വിട്ട് നൽകില്ല. മുന്നണിയിൽ ഇത് വരെ പാലാ സീറ്റ് ചർച്ചയായിട്ടുമില്ല. വെള്ളിയാഴ്ച എൻസിപി യോഗം വിളിച്ചു ചേർത്തിട്ടുണ്ടെന്നും മാണി സി കാപ്പൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇടത് പക്ഷ ജനാധിപത്യ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ജോസ് കെ മാണിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മാണി സി കാപ്പൻ മാധ്യമങ്ങളെ കണ്ടത്.
പാലാ സീറ്റ് സംബന്ധിച്ച് നിർണായക തീരുമാനങ്ങൾ ജോസ് കെ മാണിയും പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് മാണി സി കാപ്പനും പുതിയ തീരുമാനങ്ങളൊന്നും സ്വീകരിക്കാതിരുന്നതും പ്രഖ്യാപിക്കാതിരുന്നതെന്നും വ്യക്തമാണ്.
Post Your Comments