ചെന്നൈ: ബുദ്ധിമതികളായ സ്ത്രീകളെ അവര്‍ക്ക് ആവശ്യമില്ല, പാര്‍ട്ടിക്കുള്ളില്‍ സത്യങ്ങള്‍ തുറന്നുപറയാന്‍ സ്വാതന്ത്ര്യമില്ല.. മറ്റുള്ളവരെ ചൊല്‍പ്പടിക്കു നിര്‍ത്താനാണു ചില നേതാക്കന്മാര്ക്കു തിടുക്കമെന്നും തന്നെ അടിച്ചമര്‍ത്താനായിരുന്നു ശ്രമമെന്നും കോണ്‍ഗ്രസിന്റെ ദേശീയ വക്താവും സാമൂഹിക മാധ്യമങ്ങളിലെ സാന്നിധ്യവുമായിരുന്ന അവര്‍ ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ബി.ജെ.പിയിലേക്കു കൂടുമാറിയതിനു പിന്നാലെ നടി ഖുശ്ബു സുന്ദറിനു കോണ്‍ഗ്രസിനെപ്പറ്റി പരാതികളേറെ.”മന്ദബുദ്ധികള്‍” എന്നായിരുന്നു കോണ്‍ഗ്രസിന്റെ ചില സംസ്ഥാന നേതാക്കന്മാരുടെ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഖുശ്ബുവിന്റെ പ്രതികരണം. അവര്‍ക്ക് (കോണ്‍ഗ്രസിന്) ബുദ്ധിയുള്ള ഒരു സ്ത്രീയെ ആവശ്യമില്ല. ഒരു അഭിനേത്രി മത്രമായണ് തന്നെ കണ്ടത്.
ഇത് കോണ്‍ഗ്രസിന്റെ വിലകുറഞ്ഞ ചിന്താഗതിയെ കാണിക്കുന്നു. താന്‍ കോണ്‍ഗ്രസിനോടു വിശ്വസ്തത കാട്ടിയെങ്കിലും അവമതിപ്പാണു തിരിച്ചുകിട്ടിയതെന്ന് അവര്‍ പിന്നീടു ബി.ജെ.പി. ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Post Your Comments