തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിച്ച് ജോസ്.കെ.മാണിയുടെ ഇടത് പ്രവേശത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് ഒട്ടേറെ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. ജോസ്.കെ.മാണിയെ ‘യൂദാസ്’ എന്ന് വിളിച്ച കോണ്‍ഗ്രസിന് മറുപടിയുമായി ഡി.വൈ.എഫ്.ഐ നേതാവ് പി.എ മുഹമ്മദ് റിയാസ്. യു.ഡി.എഫ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന. അബ്ദുള്ളക്കുട്ടിയെയും ടോം വടക്കനെയും യൂദാസ് എന്ന് വിളിക്കാത്ത കോണ്‍ഗ്രസ് എന്തിനാണ് ജോസ്.കെ മാണിയെ മാത്രം ഇങ്ങനെ വിളിക്കുന്നതെന്ന് റിയാസ് ചോദിച്ചു. മതവര്‍ഗീയ ഭ്രാന്തന്മാരല്ല മതനിരപേക്ഷ ഇടതുപക്ഷമാണ് കോണ്‍ഗ്രസ്സിന്റെ പ്രശ്നമെന്നും റിയാസ് പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റിയാസ് ഇക്കാര്യം വ്യക്തമാക്കിയത്.
ഖുശ്ബുവും ജ്യോതിരാദിത്യ സിന്ധ്യയുമടക്കമുള്ള നിരവധി നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയില്‍ ചേര്‍ന്നു കൊണ്ടേയിരിക്കുന്നു.അവരെ ആരെയും ‘യൂദാസ്’ എന്ന് കോണ്‍ഗ്രസ് വിളിച്ചിട്ടില്ലെന്നും റിയാസ് പറഞ്ഞു. ജോസ്.കെ.മാണി യു.ഡി.എഫ് വിട്ടു പക്ഷെ മതവര്‍ഗീയ ബി.ജെ.പിക്കൊപ്പം അല്ല മതനിരപേക്ഷ എല്‍.ഡി.എഫി.നൊപ്പമാണ് ചേര്‍ന്നത്. ഉടനെ ജോസ്.കെ.മാണി കോണ്‍ഗ്രസിന് യൂദാസായി. മതവര്‍ഗീയ ഭ്രാന്തന്മാരല്ല മതനിരപേക്ഷ ഇടതുപക്ഷമാണ് കോണ്‍ഗ്രസ്സിന്റെ പ്രശ്നമെന്നതിന് മറ്റെന്തു തെളിവ് വേണമെന്നും റിയാസ് ചോദിച്ചു.
Post Your Comments