ന്യൂഡല്‍ഹി : ഒരു ഘട്ടത്തില്‍ 1 ലക്ഷത്തിനടുത്ത് പ്രതിദിന രോഗികളുടെ എണ്ണം ഉയര്‍ന്ന രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗികളുടെ എണ്ണം 70,000ത്തില്‍ താഴേയ്ക്ക് എത്തിയിരിക്കുകയാണ്. എന്നാല്‍ കണക്ക് കുറച്ചു കാണിക്കാന്‍ പരിശോധനകളില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നാണ് ഐസിഎംആറിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
രാജ്യത്ത് ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 9 കോടി കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 11,45,015 പരിശോധനകള്‍ ഉള്‍പ്പെടെ ആകെ പരിശോധനകളുടെ എണ്ണം 9,00,90,122 ആയി. 1,112 സര്‍ക്കാര്‍ ലാബുകളും 823 സ്വകാര്യ ലാബുകളും ഉള്‍പ്പെടെ 1935 പരിശോധന ലാബുകളാണ് രാജ്യത്തുള്ളത്.
പരിശോധന വര്‍ധിച്ചിട്ടും രാജ്യത്തെ രോഗ സ്ഥിരീകരണ നിരക്കു കുറയുകയാണ്. 20 സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളില്‍ രോഗ സ്ഥിരീകരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 54,75,051 ആയി ഉയര്‍ന്നിട്ടുമുണ്ട്. നിലവില്‍ 8,26,876 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇത് ആകെ രോഗബാധിതരുടെ 11.42 ശതമാനം മാത്രമാണ്.
Post Your Comments