Latest NewsIndia

ബംഗളൂരു കലാപത്തിൽ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം : മുന്‍ മേയര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിപ്പട്ടികയില്‍

കലാപമുണ്ടാക്കാന്‍ സമ്പത്ത് രാജും അദ്ദേഹത്തിന്റെ പേഴ്സനല്‍ അസിസ്റ്റന്റ് അരുണ്‍ കുമാര്‍, സാകിര്‍ എന്നിവരും പ്രേരിപ്പിച്ചതിന് മതിയായ തെളിവുകളുണ്ടെന്ന് പോലിസ് ആരോപിച്ചു.

ബംഗളൂരു: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ബംഗളൂരു ഈസ്റ്റ് മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ കുറ്റപത്രം സമർപ്പിച്ചതായി കേസ് അന്വേഷിക്കുന്ന സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറിയിച്ചു. മുന്‍ മേയറും സിറ്റിങ് കോര്‍പറേറ്ററുമായ സമ്പത്ത് രാജ്, മറ്റൊരു സിറ്റിങ് കോര്‍പറേറ്റര്‍ സാകിര്‍ ഹുസയ്ന്‍ എന്നിവരാണ് പ്രാഥമിക കുറ്റപത്രത്തിലെ പ്രതിപ്പട്ടികയിലുള്ളത്. നേരത്തേ കേസില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവ് കലീം പാഷയെ അറസ്റ്റ് ചെയ്തിരുന്നു.

കലാപമുണ്ടാക്കാന്‍ സമ്പത്ത് രാജും അദ്ദേഹത്തിന്റെ പേഴ്സനല്‍ അസിസ്റ്റന്റ് അരുണ്‍ കുമാര്‍, സാകിര്‍ എന്നിവരും പ്രേരിപ്പിച്ചതിന് മതിയായ തെളിവുകളുണ്ടെന്ന് പോലിസ് ആരോപിച്ചു. പ്രാദേശിക കോടതിയില്‍ സമര്‍പ്പിച്ച 850 പേജുകളുള്ള കുറ്റപത്രത്തില്‍ സമ്പത്ത് രാജും സാകിര്‍ ഹുസയ്‌നും യഥാക്രമം 51, 52 പ്രതികളാണ്. ഡിജെ ഹള്ളി, കെജി ഹള്ളി എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ നേരത്തേ രണ്ടു തവണ സമ്പത്ത് രാജിനെ ചോദ്യം ചെയ്തിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.

read also: “അവർക്കാവശ്യം ബുദ്ധിയില്ലാത്ത ആളുകളെ, പാർട്ടിക്കുള്ളിൽ സത്യങ്ങൾ പറയാൻ പറ്റില്ല” – ഖുശ്‌ബു സുന്ദർ

2020 ആഗസ്ത് 11ന് രാത്രിയാണ് ഡിജെ ഹള്ളി, കെജി ഹള്ളി പോലിസ് സ്റ്റേഷന്‍ പരിധികളിലായി അക്രമം അരങ്ങേറിയത്. കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ അനന്തരവന്‍ പി നവീന്‍കുമാര്‍ മതനിന്ദ ആരോപിച്ചു ഫേസ് ബുക്കില്‍ പോസ്റ്റിട്ടത് എന്നാണ് ആരോപണം.  തുടർന്ന് കലാപകാരികൾ പോലീസ് സ്റ്റേഷനുൾപ്പെടെ ആക്രമിച്ചപ്പോൾ പോലീസ് വെടിവെക്കുകയായിരുന്നു. ഇതിൽ  നാലുപേര്‍ കൊല്ലപ്പെടുകയും അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ വീടും ഡിജെ ഹള്ളി പോലിസ് സ്റ്റേഷനും നിരവധി വാഹനങ്ങളും കലാപകാരികൾ തകർക്കുകയും ചെയ്തിരുന്നു .

സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 61 കേസുകളില്‍ എസ് ഡിപിഐ നേതാവ് മുസമ്മില്‍ പാഷ ഉള്‍പ്പെടെ 421 പേരാണ് അറസ്റ്റിലായത്. അതേസമയം, ബംഗളൂരു സംഘര്‍ഷം കോണ്‍ഗ്രസിനെതിരായ ആയുധമായി ബിജെപി മാറ്റുകയാണെന്നും ആസൂത്രിത നീക്കമാണിതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button