കൊച്ചി : സ്വര്‍ണക്കടത്തിലെ പങ്കാളിയായ ശിവശങ്കര്‍ ഐഎഎസിന് അറസ്റ്റിനെ ഭയക്കുന്നു . മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ നിയമോപദേശം തേടിയതായാണ് വിവരം. ശിവശങ്കര്‍ കൊച്ചിയില്‍ ഹൈക്കോടതി അഭിഭാഷകനെ സന്ദര്‍ശിച്ചാണ് നിയമോപദേശം തേടിയത്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് തടയുന്നത് അടക്കമുള്ള കാര്യങ്ങളില്‍ നിയമോപദേശം തേടുന്നതിനാണ് അഭിഭാഷകനെ കാണാന്‍ ശിവശങ്കര്‍ എത്തിയത്.
Read Also : സ്വപ്ന സുരേഷ് നിരവധി തവണ തന്നെ കണ്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കേസില്‍ ഇന്ന് ഹാജരാകാന്‍ കസ്റ്റംസ് ശിവശങ്കറിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് ഹാജരാകേണ്ട എന്ന് ഇന്ന് രാവിലെ തന്നെ ശിശങ്കറിനെ അറിയിക്കുകയായിരുന്നു. മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം ചോദ്യം ചെയ്യാനാണ് കസ്റ്റംസ് തീരുമാനം.
Post Your Comments