കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 531 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തു. ഇന്നു പുലർച്ചെ 1.10ന് നെടുമ്പാശേരിയിലെത്തിയ ഷാർജയിൽനിന്നുള്ള
Also read : സംസ്ഥാനത്തെ ഇന്നത്തെ സ്വർണ്ണ നിരക്കറിയാം
എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരനായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് അഷ്റഫ് മൊയ്തീനെയാണ് സ്വർണവുമായി പിടികൂടിയത്. സ്വർണക്കടത്ത് സംഘത്തിന്റെ കാരിയർ ആണെന്ന സംശയത്തിലാണ് കസ്റ്റംസ്. പിടികൂടിയ സ്വർണ്ണത്തിന് 26 ലക്ഷം രൂപ വിലവരും കൂടുതൽ വിവരങ്ങൾക്കായി പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.
Post Your Comments