കൊച്ചി : സംസ്ഥാനത്തെ സ്വർണവില തുടർച്ചയായ നാലാം ദിനവും ഈ മാസത്തെ ഉയർന്ന നിരക്കി തുടരുന്നു. ഗ്രാമിന് 4,725 രൂപയിലും പവന് 37,800 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒക്ടോബർ പത്തിനാണ് ശനിയാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർദ്ധിച്ച് ഈ നിരക്കിലേക്കെത്തിയത്. രാജ്യാന്തര വിപണിയിൽ ഔൺസിന് 1,914 ഡോളര്‍ എന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഒക്‌ടോബർ-9 പവന് 360 രൂപ വര്‍ധിച്ചിരുന്നു. ഒക്ടോബർ 5ന് സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു. പവന് 37,120 രൂപയും ഗ്രാമിന് 46,40 രൂപയുമായിരുന്നു. ഇതിനുശേഷമാണ് സ്വർണ വില കൂടിയത്. ഒക്ടോബര്‍ ഒന്നിന് പവന് 37280ഉം, രണ്ടിന് 37,360ഉം രൂപയായിരുന്നു വില.
ഒരു ഗ്രാം വെള്ളിയ്ക്ക് 63.10രൂപയാണ് ഇന്നത്തെ വില. എട്ടുഗ്രാമിന് 504.80 രൂപയും കിലോഗ്രാമിന് 63,100 രൂപയുമാണ് വില. ഇന്നലെ ഒരു കിലോഗ്രാം വെള്ളിയ്ക്ക് 63, 800 രൂപയായിരുന്നു വില.
Post Your Comments