KeralaLatest NewsNews

ലൈഫ് മിഷൻ കേസ് : സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഉത്തരവ് ഇന്ന്

കൊച്ചി: ലൈഫ് മിഷൻ കേസിലെ  സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഉത്തരവ് ഇന്ന് .അന്വേഷണം നിയമപരമല്ലാത്തതിനാൽ സിബിഐ എഫ് ഐ ആർ തന്നെ റദ്ദാക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.ഇതേ ആവശ്യം ഉന്നയിച്ച് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Read Also : കോറോണയെ പ്രതിരോധിക്കാൻ വിമാനത്തിനും ഫേസ് മാസ്ക് ; വീഡിയോ വൈറൽ ആകുന്നു

രാവിലെ 10.15ന് ഹ‍ർജികൾ സിംഗിൾ ബെഞ്ച് പരിഗണിക്കും. കേന്ദ്രസർക്കാരിന്‍റെ അനുമതിയില്ലാതെയാണ് സംസ്ഥാന സർക്കാർ പദ്ധതിക്കായി വിദേശ സഹായം സ്വീകരിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് വലിയ ഗൂഡാലോചനയും അഴിമതിയും നടന്നെന്നും സിബിഐ കോടതിയെ ബോധിപ്പിച്ചിരുന്നു. ഹർജിയിലെ ഉത്തരവ് സംസ്ഥാന സർക്കാരിനും ഏറെ നിർണായകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button