Latest NewsKeralaNews

വ്യാജ ഒപ്പിട്ട് വിധവാ പെന്‍ഷന്‍ തട്ടിയെടുത്തു ; സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

മലപ്പുറം: വ്യാജ ഒപ്പിട്ട് വിധവാ പെന്‍ഷന്‍ തട്ടിയെടുത്തു ,സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. വ്യാജ ഒപ്പിട്ടു വീട്ടമ്മയുടെ വിധവ പെന്‍ഷന്‍ തട്ടിയ സംഭവത്തിലാണ് സിപിഎം നേതാക്കള്‍ക്കെതിരെ പോലീസ് കേസടുത്തു. സിപിഎം നേതാവായ പൊന്നാനി സര്‍വീസ് സഹകരണ ബാങ്ക് ട്രഷറര്‍ക്കും, പെന്‍ഷന്‍ വിതരണ ചുമതല ഉണ്ടായിരുന്ന ബാങ്ക് ജീവനക്കാരനും എതിരെയാണ് പോലീസ് കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

Read Also : ബി.ജെ.പി നേതാക്കളുടെ ഒരു ഗുണം അവരുടെ നേതാക്കളുടെ മേല്‍ അഴിമതി ആരോപണം ഇല്ല എന്നതാണ്…. ഇതുതന്നെയാണ് ബിജെപിയുടെ മുഖമുദ്രയും പ്ലസ് പോയിന്റും… തുറന്നു പറഞ്ഞ് ഖുശ്ബു… മോദിയ്‌ക്കെതിരെ വരുന്ന ട്രോളുകള്‍ എല്ലാം പണം കൊടുത്ത് ചെയ്യിക്കുന്നത്

പ്രദേശത്തെ മുതിര്‍ന്ന സിപിഎം നേതാവും, പൊന്നാനി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ സുദേശന്‍, ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റും സഹകരണ ബാങ്ക് ബില്‍ കളക്ടറുമായ രാഹുല്‍ വളരോടത്ത് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. 22-)0 വാര്‍ഡ് കൗണ്‍സിലറും പൊന്നാനി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെര്‍പേഴ്‌സണുമായ ഷീനയുടെ ഭര്‍ത്താവാണ് സുദേശന്‍

സിപിഎം ഭരിക്കുന്ന ബാങ്കാണ് പൊന്നാനി സര്‍വീസ് സഹകരണ ബാങ്ക്. ആയിഷ എന്ന വീട്ടമ്മയുടെ പെന്‍ഷനാണ് ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button