ഗുഹാവത്തി: മൃഗങ്ങൾക്കും ബീഫ് നിരോധനം. മൃഗങ്ങള്‍ക്ക് പശുവിറച്ചി നല്‍കുന്നുവെന്ന് ആരോപിച്ച് ഹിന്ദുത്വ പ്രവര്‍ത്തകരുടെ പ്രതിഷേധം. സംഭവം അസമിലെ ഗുഹാവത്തി മൃഗശാലയിലാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
Read Also: ഹോട്ടലുകളില്‍ പട്ടിയിറച്ചി സുലഭം : ഇറച്ചിയ്ക്കായി തെരുവു നായ്ക്കളെ കടത്തി : രണ്ട് പേര്‍ അറസ്റ്റില്‍
മൃഗശാലയിൽ കടുവകള്‍ക്കും വലിയ ഇനം പൂച്ചകള്‍ക്കും മാംസവുമായി വന്ന വാഹനങ്ങള്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. മൃഗശാലയിലേക്കുള്ള വഴി മണിക്കൂറുകളോളം സംഘം അടച്ചിട്ടു. ”മാംസവുമായി വന്ന വാഹനങ്ങള്‍ കുറച്ചു പ്രതിഷേധക്കാർ തടഞ്ഞു. അവരെ പിരിച്ചുവിടാന്‍ ഞങ്ങള്‍ക്ക് പോലീസിനെ വിളിക്കേണ്ടി വന്നു. ഇപ്പോള്‍ മൃഗങ്ങള്‍ക്ക് മാംസം നല്‍കാന്‍ തടസ്സമൊന്നുമില്ല”-അസം ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ തേജസ് മാരിസ്വാമി പ്രതികരിച്ചു. 1957 ല്‍ ഹെങ്ക്റബാരി വനത്തില്‍ ആരംഭിച്ച അസം സംസ്ഥാന മൃഗശാലയില്‍ 1,040 വന്യമൃഗങ്ങളും പക്ഷികളും 112 ജീവികളുമുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ മൃഗശാലയാണിത്.
Post Your Comments