ന്യൂഡല്‍ഹി: ബീഫ് വിഷയത്തില്‍ ഇതുവരെ പറഞ്ഞിരുന്ന നിലപാടില്‍ മാറ്റം വരുത്തി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിദേശ വിനോദ സഞ്ചാരികള്‍ ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് സ്വന്തം രാജ്യത്തുനിന്നു ബീഫ് കഴിച്ചിട്ട് വന്നാല്‍ മതിയെന്നാണ് മന്ത്രിയുടെ പുതിയ നിര്‍ദേശം.
ഇന്ത്യയില്‍ ചിലയിടങ്ങളിലായി നിലനില്‍ക്കുന്ന ബീഫ് നിരോധനം ടൂറിസത്തെ ബാധിക്കുമോയെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേരളത്തിലെയും ഗോവയിലെയും ആളുകള്‍ ബീഫ് കഴിക്കുമെന്നും അതില്‍ ബിജെപി ഇടപെടില്ലെന്നുമാണ് മന്ത്രിയായി ചുമതലയേറ്റതിന്റെ അടുത്ത ദിവസം അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞത്. എന്നാല്‍, ഇതിനു മാറ്റം വരുത്തിയാണ് വിദേശ വിനോദസഞ്ചാരികളുടെ കാര്യത്തില്‍ അദ്ദേഹം വിരുദ്ധ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തെ നാം സ്‌നേഹിക്കണമെന്നും ഈ ലോകം മുഴുവന്‍ നമ്മുടെ രാജ്യം കാണാന്‍ വരുമെന്നും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.
Post Your Comments