Latest NewsIndia

വിധിക്കെതിരായ പ്രചാരണം : സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് ആന്ധ്ര ഹൈക്കോടതി

ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസും നാല് ജഡ്ജിമാരും പ്രവര്‍ത്തിക്കുന്നുവെന്ന് കാട്ടി മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് പരാതിപ്പെട്ടിരുന്നു.

ഹൈദരാബാദ്: ആന്ധ്രപ്രദേശ് ഹൈക്കോടതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ വന്ന സംഭവത്തെക്കുറിച്ച്‌ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസും നാല് ജഡ്ജിമാരും പ്രവര്‍ത്തിക്കുന്നുവെന്ന് കാട്ടി മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് പരാതിപ്പെട്ടിരുന്നു.

സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്‌ജിയുടെ മൗനാനുവാദത്തോടെയാണ്‌ സര്‍ക്കാരിനെതിരായ നീക്കങ്ങളെന്നും വൈ.എസ്‌.ആര്‍. കോണ്‍ഗ്രസ്‌ തലവന്‍ കൂടിയായ ജഗന്‍മോഹന്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കളും പ്രവര്‍ത്തകരും അടക്കം 49 പേര്‍ക്കാണ് ഹൈക്കോടതി നോട്ടീസയച്ചത്.

read also: ബീഹാർ തെരഞ്ഞെടുപ്പ്: കണക്കുകൂട്ടലുകൾ തെറ്റിച്ച് ഏറ്റവും പുതിയ അഭിപ്രായ സർവ്വേ പുറത്ത്

ഹൈക്കോടതി വിധിന്യായങ്ങളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായി ചിത്രീകരിച്ചു. ഈ സാഹചര്യത്തില്‍ സിബിഐയോട് സഹകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും ഹൈക്കോടതി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button