ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷ എഴുതാൻ സാധിക്കാത്തവര്‍ക്ക് വീണ്ടും പരീക്ഷ നടത്തണമെന്ന് സുപ്രീംകോടതി. ഒക്ടോബർ 14ന് പരീക്ഷ നടത്തി 16ന് ഫലം പ്രഖ്യാപിക്കാന്‍ സുപ്രീംകോടതി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് നിര്‍ദേശം നല്കി.
കോവിഡ് മൂലം പരീക്ഷയെഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികളുടെ രക്ഷിതാക്കൾ ഇന്ന്(ഒക്ടോബർ-12) സുപ്രീം കാേടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കൺടെയ്ന്മെന്റ് സോണുകളിലായതിനാല്‍ പരീക്ഷയെഴുതാന്‍ കഴിയാതെ പോയ കാര്യം കോടതിയെ ഹര്‍ജിക്കാര്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് സുപ്രീം കോടതി 14ന് പരീക്ഷയെഴുതാന്‍ കുട്ടികൾക്ക് ഒരവസരം കൂടി നല്‍കാന്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 14ന് പരീക്ഷ നടത്തും. 16ന് പ്രഖ്യാപനം നടത്താനാണ് തീരുമാനം.
Post Your Comments