ചെന്നൈ: ഖുശ്ബു സുന്ദറിന്റെ രാജിയില്‍ പ്രതികരണവുമായി തമിഴ്‌നാട് കോണ്‍ഗ്രസ്. ഖുശ്ബുവിന് പ്രത്യയ ശാസ്ത്ര പ്രതിബദ്ധത നഷ്ടപ്പെട്ടുവെന്നും ഖുശ്ബുവിന്റെ ഇറങ്ങിപ്പോക്ക് മൂലം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഒന്നും സംഭവിപ്പിക്കില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ഖുശ്ബുവിന്റെ ഈ പ്രവര്‍ത്തി ദൗര്‍ഭാഗ്യകരമാണ്. പക്ഷേ, ഈ ഇറങ്ങിപ്പോക്ക് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഒന്നും സംഭവിപ്പിക്കില്ല. ഞങ്ങളാരെയും പാര്‍ശ്വവല്‍ക്കരിച്ചിട്ടില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടുറാവു മാധ്യമങ്ങളോട് പറഞ്ഞു.
Read also: ‘മോദിയെ പോലെ ഒരു നേതാവ് ഉണ്ടായാലേ നാടിന് മുന്നേറ്റം ഉണ്ടാകും’; നടി ഖുശ്ബു സുന്ദർ
ബിജെപി വിരുദ്ധ വികാരം സംസ്ഥാനത്ത് ശക്തമാണ്. അതുകൊണ്ടുതന്നെ ഖുശ്ബുവിനെ പാര്‍ട്ടിയിലെത്തിക്കുന്നതിലൂടെ ബിജെപിക്കും നേട്ടമൊന്നും ഉണ്ടാവില്ല. രാഷ്ട്രീയത്തിനപ്പുറം മറ്റ് ചില കാരണങ്ങള്‍ കൊണ്ടാണ് ഖുശ്ബു ബിജെപിയിലേക്ക് ചേക്കേറുന്നതെന്നും ഗുണ്ടുറാവു പറയുകയുണ്ടായി. പാര്‍ട്ടിയിലെ ചില നേതാക്കളുടെ അധികാര അപ്രമാധിത്യത്തില്‍ വിയോജിച്ച് പാര്‍ട്ടി വിടുന്നെന്നാണ് ഖുശ്ബു സോണിയ ഗാന്ധിക്കയച്ച രാജിക്കത്തില്‍ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ ജൂലൈ മുതല്‍ ഖുശ്ബു ബിജെപിയിലേക്ക് കളം മാറ്റി ചവിട്ടുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അവര്‍ തന്നെ ആ സാധ്യത തള്ളുകയായിരുന്നു.
Post Your Comments