ന്യൂ ഡൽഹി : ഹാഥ്രസ് കേസില്‍ യുപി സർക്കാരിന്റെയും, പോലീസിന്റെയും ഇടപെടലുകൾക്കെതിരെ കോണ്‍ഗ്രസ് നേതാവും, വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. ലജ്ജാകരമായ സത്യം എന്തെന്നാല്‍ ദളിതരെയും മുസ്ലീംകളെയും ആദിവാസികളെയും പല ഇന്ത്യക്കാരും മനുഷ്യരായി കാണുന്നില്ല. മുഖ്യമന്ത്രിയും പൊലീസും ആരും അവളെ ബലാത്സംഗം ചെയ്തിട്ടില്ലെന്ന് പറയുന്നു, അവര്‍ക്കുവേണ്ടി. മറ്റ് പല ഇന്ത്യക്കാര്‍ക്കും അവള്‍ ആരുമല്ല” രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പറഞ്ഞു.
The shameful truth is many Indians don’t consider Dalits, Muslims and Tribals to be human.
The CM & his police say no one was raped because for them, and many other Indians, she was NO ONE.https://t.co/mrDkodbwNC
— Rahul Gandhi (@RahulGandhi) October 11, 2020
നേരത്തെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വലിയ വെല്ലുവിളികൾ നേരിട്ടുകൊണ്ടാണ് ഹാഥ്രസ് സന്ദർശിച്ചത്. . ഇരുവരെയും പോലീസ് തടഞ്ഞതും കയ്യേറ്റം ചെയ്തതും രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കി തുടർന്ന് മാധ്യമ, രാഷ്ട്രീയ പ്രവര്‍ത്തക വിലക്ക് യുപി സര്‍ക്കാരിന് നീക്കേണ്ടി വന്നു.
Also read : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാജസ്ഥാനിൽ വെടിവെച്ചുകൊന്നു
കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം പുലര്‍ച്ചെ രണ്ടുമണിക്ക് ബന്ധുക്കളുടെ പോലും സമ്മതമില്ലാതെ സംസ്‌കരിക്കുകയും മാധ്യമങ്ങള്‍ക്കും പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനുള്ള അവസരം നിഷേധിക്കുകയും ചെയ്തതിലൂടെ വലിയ വിമർശനമാണ് യുപി പോലീസ് നേരിട്ടത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
Post Your Comments