Latest NewsKerala

മുക്കുപണ്ടം പണയംവച്ച്‌ ലക്ഷങ്ങള്‍ തട്ടിയ സീരിയല്‍ താരം അറസ്റ്റില്‍

വടക്കാഞ്ചേരിയിലെ 7 ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയ കേസില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പൊലീസിന്റെ കയ്യില്‍ അകപ്പെട്ടത്.

തൃശൂര്‍; മുക്കുപണ്ടം പണയംവച്ച്‌ സംസ്ഥാനത്തെ വിവിധ പണമിടപാട് സ്ഥാപനങ്ങളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ സീരിയല്‍ താരം അറസ്റ്റില്‍. മുള്ളൂര്‍ക്കര ആറ്റൂര്‍ പാറപ്പുറം പൈവളപ്പില്‍ മുഹമ്മദ് ഫാസിലാണു (25) പിടിയിലായത്. വടക്കാഞ്ചേരിയിലെ 7 ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയ കേസില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പൊലീസിന്റെ കയ്യില്‍ അകപ്പെട്ടത്.

നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.ടിവി സീരിയലുകളിലെയും ആല്‍ബങ്ങളിലെയും അഭിനേതാവായ മുഹമ്മദ് ഫാസില്‍ ഒറ്റപ്പാലം സ്റ്റേഷനുകളില്‍ എടിഎം കവര്‍ച്ച കേസുകളിലും വഞ്ചന കേസുകളിലും പ്രതിയാണ്.വടക്കാഞ്ചേരി തട്ടിപ്പു കേസിന്റെ അന്വേഷണത്തിനിടെ ചാവക്കാട് തിരുവത്രയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ പ്രതി ഒളിവില്‍ കഴിയുന്നുണ്ടെന്നു പൊലീസിന് വിവരം കിട്ടി.

read also: സ്വന്തം വീട്ടില്‍ പൂജ നടത്തിയ യുവതിയുടെ തല തല്ലിപ്പൊളിച്ച്‌ അയല്‍ക്കാരായ ഭാര്യയും ഭര്‍ത്താവും

തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇയാള്‍ പിടിയിലാവുകയായിരുന്നു. മംഗലാപുരത്ത് ഹൈവേയില്‍ കവര്‍ച്ച നടത്തിയ സംഭവത്തിലും വിവിധ സ്റ്റേഷനുകളില്‍ വാഹനങ്ങള്‍ വാടകയ്ക്കെടുത്തു പണയം വച്ചു തട്ടിപ്പു നടത്തിയ സംഭവങ്ങളിലും ഇയാള്‍ പ്രതിയാണെന്നു പൊലീസ് വിശദീകരിച്ചു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button