KeralaLatest NewsIndia

സ്വര്‍ണ്ണപ്പണയ സ്ഥാപനങ്ങളില്‍ ഞെട്ടിക്കുന്ന തട്ടിപ്പ്: പണയമുതലിന്റെ തൂക്കം കുറയുന്നു

പണയം വയ്ക്കാനെത്തുന്നവര്‍ നല്‍കുന്ന സ്വര്‍ണ്ണം അര ഗ്രാം മുതല്‍ ഒരു ഗ്രാം വരെ കുറച്ചാണ് രേഖപ്പെടുത്തുന്നത്.

കൊച്ചി : സ്വര്‍ണ്ണം പണയത്തിനെടുക്കുന്ന ചില സ്ഥാപനങ്ങളില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി വിവരം. ലീഗല്‍ മെട്രോളജി സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് അഞ്ച് സ്ഥാപനങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയത്. പണയസ്ഥാപനങ്ങള്‍ ആളുകളുടെ സ്വര്‍ണ്ണം സംശയത്തിന് ഇട പോലും നല്‍കാതെ അനധികൃതമായി വെട്ടിച്ചെടുക്കുകയാണ് ഇവർ ചെയ്യുന്നതെന്നാണ് വിവരം. പണയം വയ്ക്കാനെത്തുന്നവര്‍ നല്‍കുന്ന സ്വര്‍ണ്ണം അര ഗ്രാം മുതല്‍ ഒരു ഗ്രാം വരെ കുറച്ചാണ് രേഖപ്പെടുത്തുന്നത്.

തൂക്കിയ ശേഷം രേഖപ്പെടുത്തുന്ന ഈ കണക്ക് ഒപ്പു വയ്ക്കുന്ന ആവശ്യക്കാരന്‍ ശ്രദ്ധിക്കാറില്ല. ശ്രദ്ധിച്ചാൽ തന്നെ അത് വേസ്റ്റേജാണെന്നു മറുപടി കിട്ടുകയും ചെയ്യും. എന്നാൽ പണയം തിരിച്ചെടുക്കാനെത്തുമ്പോള്‍ മുഴുവന്‍ സ്വര്‍ണ്ണവുമുണ്ടെന്ന് ബോധ്യപ്പെടുത്തി നല്‍കണമെന്നാണ് ചട്ടം.പക്ഷെ തിരിച്ചെടുക്കുമ്പോൾ സ്വർണ്ണം തൂക്കി ഫയലിൽ രേഖപ്പെടുത്തിയതിനേക്കാൾ കൂടുതലുണ്ടെന്ന് കാണിക്കുകയുമില്ല. എന്നാൽ ശ്രദ്ധിച്ചു വാങ്ങുന്നവർ ഇതിനെ പറ്റി അന്വേഷിക്കുമ്പോൾ അലങ്കാരപ്പണികളുള്ള സ്വര്‍ണ്ണത്തിന്റെ ഏതെങ്കിലും ഒരു ഭാഗം അടര്‍ത്തി മാറ്റി തൂക്കം ഒപ്പിച്ച്‌ നല്‍കുന്നുവെന്നാണ് റിപ്പോർട്ട്.

മടക്കി നല്‍കുമ്പോള്‍ ഫയലില്‍ കാണുന്ന തൂക്കവും ഉണ്ടാകും. സ്ഥാപനങ്ങളിലെ ലോക്കറിലെ ഏതാനും പായ്ക്കറ്റുകളിലെ സ്വര്‍ണ്ണം തൂക്കി ഇതിന്റെ ഫയലുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളതുമായി ഒത്തുനോക്കിയപ്പോഴാണ് ഇത്രയും വലിയ വെട്ടിപ്പ് ബോധ്യപ്പെട്ടത്. ലീഗല്‍ മെട്രോളജി സ്‌ക്വാഡിലെ അസിസ്റ്റന്റ് കണ്‍ട്രോളര്‍മാരായ അനൂപ് സി ഉമേഷ്, സേവ്യര്‍ പി ഇഗ്നേഷ്യസ്, കെസി ചാന്ദ്‌നി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button