COVID 19Latest NewsIndiaNewsInternational

കോറോണയെ പ്രതിരോധിക്കാൻ വിമാനത്തിനും ഫേസ് മാസ്ക് ; വീഡിയോ വൈറൽ ആകുന്നു

ഇന്തോനേഷ്യൻ വിമാന സർവീസ് ആയ ഗരുഡ സ്വാഭാവികമായുള്ള അണുനശീകരണം കൂടാതെ മറ്റൊരു കാര്യം കൂടെ തങ്ങളുടെ വിമാനങ്ങൾക്ക് ചെയ്തു. ഒരു ഫേസ് മാസ്ക്.യഥാർത്ഥത്തിലുള്ള ഫേസ് മസ്കല്ല. പകരം വിമാനത്തിന്റെ മുൻഭാഗത്ത് ഫേസ് മാസ്കിന്റെ ചിത്രം വരച്ചു ചേർത്തു ഗരുഡ ഇന്തോനേഷ്യ.

Read Also : ഐ പി എൽ 2020 : കൊല്‍ക്കത്തയെ തകർത്ത് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് 

തങ്ങളുടെ അഞ്ചോളം വിമാനങ്ങൾക്കാണ് ഗരുഡ ഇന്തോനേഷ്യ ഫേസ്മാസ്ക് പെയിന്റ് ചെയ്തത്. ഇൻഡോനേഷ്യൻ സർക്കാരിന്റെ പിന്തുണയോടെ ‘ആയോ പകായ് മാസ്‌കർ’ (നമുക്ക് മാസ്ക് ധരിക്കാം) എന്ന കാമ്പയിനിന്റെ ഭാഗമായാണ് മാസ്ക് ധരിക്കുന്നതിന്റെ ആവശ്യകതെയെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കാൻ ഇത്തരമൊരു രീതി ഗരുഡ ഇന്തോനേഷ്യ അവലംബിച്ചത് എന്ന് ജക്കാർത്ത പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ആഭ്യന്തര സർവീസുകൾക്കും സിങ്കപ്പൂർ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുമുള്ള സർവീസുകൾക്കാണ് ‘മാസ്ക് ധരിച്ച’ വിമാനം ഉപയോഗപ്പെടുത്തുക എന്ന് ഗരുഡ ഇന്തോനേഷ്യ വ്യക്തമാക്കി.

https://www.facebook.com/watch/?t=0&v=4480380542034410

60-ഓളം ജീവനക്കാർ 120 മണിക്കൂറിലധികം പ്രയത്നിച്ചാണ് 5 വിമാനങ്ങളിലും ഫേസ്മാസ്ക് വരച്ചത്. എന്തുകൊണ്ട് ഇത്തരമൊരു ആശയം എന്നതിനും ഗരുഡ ഇന്തോനേഷ്യയ്ക്ക് വ്യക്തതയുണ്ട്. ‘വിമാനത്തേക്കാൾ എളുപ്പമാണ് മനുഷ്യർക്ക് മാസ്ക് ധരിക്കാൻ, ചിലവും കുറവാണ്’ എന്നതാണ് ഈ കാമ്പയിനിന്റെ ലോജിക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button