സൗന്ദര്യ സംരക്ഷണം ഏറ്റവും അനിവാര്യമായ ഒന്നാണ്. മുഖത്തെ ചുളിവുകളും പാടുകളും കരുവാളിപ്പും അകറ്റി മുഖകാന്തി വർദ്ധിപ്പിക്കാനുള്ള ഒട്ടനവധി ഫെയ്സ്പാക്കുകൾ ഇന്ന് ലഭ്യമാണ്. കൂടാതെ, ഇത്തരം ചർമ്മ പ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെ പരിഹാരം കാണാൻ സാധിക്കും. മുഖകാന്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഫെയ്സ്പാക്കിനെ കുറിച്ച് പരിചയപ്പെടാം.
ഓട്സും മോരും ചേർത്തുള്ള ഫെയ്സ്പാക്ക് ചർമ്മ പ്രശ്നങ്ങളെ അകറ്റി നിർത്താൻ സഹായിക്കും. ഒരു ടീസ്പൂൺ ഓട്സ്, രണ്ട് ടീസ്പൂൺ തേൻ, രണ്ട് ടീസ്പൂൺ മോര്, അൽപം റോസ് വാട്ടർ എന്നിവയാണ് ഫെയ്സ്പാക്ക് തയ്യാറാക്കാൻ ആവശ്യമായ വസ്തുക്കൾ. ഓട്സ് നന്നായി കുതിർന്നതിനുശേഷം അതിലേക്ക് മോര്, തേൻ, റോസ് വാട്ടർ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് പേസ്റ്റ് രൂപത്തിലായാൽ മുഖത്ത് തേച്ചുപിടിപ്പിക്കുക. 15 മിനിറ്റ് മുതൽ 20 മിനിറ്റ് വരെ വെച്ചതിനുശേഷം തണുത്ത വെള്ളം കൊണ്ട് മുഖം കഴുകാവുന്നതാണ്. ഈ ഫെയ്സ്പാക്ക് വരണ്ട ചർമ്മത്തെ പ്രതിരോധിക്കുകയും മുഖത്തിന്റെ തിളക്കം വർദ്ധിപ്പിക്കുകയും ചെയ്യും.
Also Read: ഇന്ത്യൻ വിപണിയിലേക്ക് Google Pixel 6a, സവിശേഷതകൾ അറിയാം
Post Your Comments