COVID 19Latest NewsKerala

സംസ്ഥാനത്ത് കോവിഡ് ആശുപത്രികളില്‍ രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ചു, നിർദ്ദേശങ്ങൾ കാണാം

തിരുവനന്തപുരം : കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന, പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയതായി സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ഷൈലജ. കോവിഡ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും നിലവില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍‍കിയത്.

കോവിഡ് ആശുപത്രികളില്‍‍ ചികിത്സയിലുള്ള പരിചരണം ആവശ്യമുള്ള രോഗികള്‍ക്കാണ് കൂട്ടിരിപ്പുകാരെ അനുവദിക്കാന്‍‍ നിര്‍ദേശം നല്‍കിയത്. രോഗിയുടെ അവസ്ഥയും സഹായത്തിന്റെ ആവശ്യകതയും മനസ്സിലാക്കി ആവശ്യമുള്ള കേസുകളിലാണ് സൂപ്രണ്ടുമാര്‍ ‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നത്. കോവിഡ് ബോര്‍‍ഡ് ഇക്കാര്യം വിലയിരുത്തിയാണ് കൂട്ടിരിപ്പുകാരെ അനുവദിക്കുന്നത്.

read also: ബിജെപി കൗണ്‍സിലര്‍ വെടിയേറ്റു മരിച്ചു

തിരുവനന്തപുരത്ത് രോഗിയെ പുഴുവരിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ച്‌ സര്‍ക്കാര്‍ നിര്‍ദേശം വരുന്നത്. കൂട്ടിരിക്കുന്നയാള്‍ക്ക് പിപിഇ കിറ്റ് നിര്‍ബന്ധമാണ്. രോഗിയുടെ ബന്ധുവിന് കൂട്ടിരിപ്പുകാരനാകാം. കൂട്ടിരിക്കുന്നയാള്‍‍ ആരോഗ്യവാനായ വ്യക്തിയായിരിക്കണം.

നേരത്തെ കോവിഡ് പോസിറ്റീവായ വ്യക്തിയാണെങ്കില്‍‍ നെഗറ്റീവായി ഒരു മാസം കഴിഞ്ഞവര്‍‍ക്കുമാകാം. ഇവര്‍‍ രേഖാമൂലമുള്ള സമ്മതം നല്‍‍‍കേണ്ടതാണ്. കൂട്ടിരിക്കുന്നയാള്‍‍ മാനദണ്ഡങ്ങള്‍‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

shortlink

Post Your Comments


Back to top button