ദോഹ: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനമേശക്ക് മുകളില്‍ സ്ഥാപിക്കാവുന്ന പ്രത്യേക കോവിഡ് പ്രതിരോധ പ്ലാസ്റ്റിക് ഷീല്‍ഡുമായി ടെക്സാസ് എ ആന്‍ഡ് എം യൂണിവേഴ്സിറ്റി. യൂണിവേഴ്സിറ്റിയിലെ ഓഫീസ് ഓഫ് എന്‍ഗേജ് മെന്റാണ് പദ്ധതിയുടെ സ്പോണ്‍സര്‍. കുട്ടികളുടെ മേശക്ക് മുന്നില്‍ സ്ഥാപിക്കാവുന്ന ഭാരം കുറഞ്ഞ, ഉപയോഗിക്കാന്‍ എളുപ്പമുള്ള തരം ഷീല്‍ഡാണിത്. വിദ്യാഭ്യാസ മന്ത്രാലയവും പൊതുജനാരോഗ്യ മന്ത്രാലയവും ഷീല്‍ഡിന്റെ പ്രവര്‍ത്തനം വിലയിരുത്തും.
അണുബാധയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്നതിന് അധിക മുന്‍കരുതലുകള്‍ എടുക്കുന്നിടത്തോളം കാലം വിദ്യാര്‍ത്ഥികളെ ക്ലാസ് മുറിയിലേക്ക് തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഏത് മുന്‍കരുതല്‍ നടപടിയും സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അണുബാധ കൈമാറ്റം ചെയ്യാനുള്ള സാധ്യത കുറയ്ക്കും. ഇതിന്റെ ഭാഗമായാണ് ഷീല്‍ഡുകള്‍ പണികഴിപ്പിച്ചത്.
ഭാരം കുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റുകള്‍ ഉപയോഗിച്ച് നിര്‍മിച്ചതിനാല്‍ ആവശ്യമെങ്കില്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാന്‍ ഇവ മടക്കാനും തുറക്കാനും കഴിയും. ഷീല്‍ഡ് ബോക്സിന്റെ കട്ടിയുള്ള പാളികള്‍ വൈറസുകള്‍ കടക്കുന്നതിനെ ചെറുക്കുന്നു. കൂടാതെ സാധാരണ ക്ലീനിംഗ് മെറ്റീരിയലുകള്‍ ഉപയോഗിച്ച് പ്ലാസ്റ്റിക് എളുപ്പത്തില്‍ വൃത്തിയാക്കാനും ശുദ്ധീകരിക്കാനും കഴിയും.
Post Your Comments