ന്യൂഡല്‍ഹി: ഹിന്ദു മതം ഭീകരവാദമാണെന്ന് ആരോപിച്ച ബ്രിട്ടീഷ് ജി.സി.എസ്.ഇ (ജനറല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍) വര്‍ക്ക്ബുക്കിനെതിരെ പ്രതിഷേധം. വെസ്റ്റ് മിഡ്‌ലാന്റിലെ സോളിഹളിലെ ലാംഗ്ലി സ്കൂള്‍ എന്ന സെക്കന്‍ഡറി സ്കൂളിന്റെ അക്കാദമിക് പാഠ്യപദ്ധതിയുടെ ഭാഗമായ വര്‍ക്ക്ബുക്കിലാണ് ഹിന്ദു മതം ഭീകരവാദത്തിനു തുല്യമാണെന്ന് പ്രസ്താവിച്ചിരിക്കുന്നത്. ധര്‍മ്മത്തെ സംരക്ഷിക്കുന്നതിനായി ഒരു യുദ്ധത്തെ ധാര്‍മ്മികമായി ന്യായീകരിക്കാന്‍ കഴിയേണ്ടത് അത്യാവശ്യമാണെന്ന് വിശുദ്ധ ഗ്രന്ഥങ്ങള്‍ പറയുന്നു. ഹിന്ദു ഇതിഹാസമായ മഹാഭാരതത്തെ വ്യാഖ്യാനിക്കുമ്പോള്‍, അര്‍ജ്ജുനന്‍, ഒരു ക്ഷത്രിയനെന്ന നിലയില്‍, നീതിപൂര്‍വമായ തന്റെ കടമയെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നു, വാസ്തവത്തില്‍ ഒരു നീതിപൂര്‍വകമായ യുദ്ധത്തേക്കാള്‍ മികച്ചത് മറ്റൊന്നില്ല. ഇങ്ങനെയായാല്‍ എല്ലാത്തിനും ആയുധമെടുക്കേണ്ടി വരുമെന്നും ബുക്കിൽ പറയുന്നു.
Read also: സംസ്ഥാനത്ത് കോവിഡ് ആശുപത്രികളില്‍ രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ചു, നിർദ്ദേശങ്ങൾ കാണാം
ഇതിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യക്കാര്‍ രംഗത്ത് വന്നു. ഹൈന്ദവ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ധര്‍മ്മത്തിന്റെ അര്‍ത്ഥം തെറ്റായി വ്യാഖ്യാനിച്ചതിനും മഹാഭാരതത്തിലെ അര്‍ജ്ജുനന്റെ പ്രവര്‍ത്തനങ്ങളെ ഭീകരതയുമായി തെറ്റായി ബന്ധിപ്പിച്ചതിനും എതിരെ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് സ്കൂള്‍ പാഠ്യപദ്ധതിയില്‍ നിന്ന് വിവാദപരമായ പാഠങ്ങള്‍ നീക്കംചെയ്തു.
Post Your Comments