ഹിന്ദു മതത്തെക്കുറിച്ചു ഡോ. സന്ധ്യ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ഹിന്ദു മതത്തിൽ ജനിച്ച താൻ മതം ഉപേക്ഷിക്കുന്നതിനെക്കുറിച്ചും വിശ്വാസിയായ ഒരു വ്യക്തിയോട് ഇക്കാര്യം പറഞ്ഞപ്പോൾ അയാൾ പങ്കുവച്ച കാര്യങ്ങളുമാണ് സമൂഹമാധ്യമത്തിലെ കുറിപ്പിൽ സന്ധ്യ പറയുന്നത്.
മതബോധം തീരെ ഇല്ലാത്തവരാണ് പല ഹിന്ദുക്കളുമെന്നും രാമായണവും മഹാഭാരതവുമൊക്കെ അമർ ചിത്രകഥ വായിച്ചുള്ള വിവരമാണ് മിക്ക ഹിന്ദുക്കൾക്കുമുള്ളതെന്നും പോരാത്തതിന് ചെറിയ പ്രായത്തിൽ മതം ഹിന്ദുക്കൾ പഠിക്കുന്നില്ലെന്നും സന്ധ്യ ചൂണ്ടിക്കാട്ടുന്നു.
പോസ്റ്റ് പൂർണ്ണ രൂപം,
ഞാൻ ജനിച്ചത് ഹിന്ദുമതത്തിലാണ്… അപ്പോൾ മതം ഉപേക്ഷിച്ചാൽ ഞാൻ ആരാണ് എക്സ് ഹിന്ദു…വേണോ… വേണ്ടയോ…..ഒരു പാട് ആലോചിച്ചു…
ഇത് പറയുമ്പോൾ കുറച്ച് പുരാണം കേൾക്കണം. സത്യസന്ധമായ പുരാണം..
മതബോധം തീരെ ഇല്ലാത്തവരാണ് പല ഹിന്ദുക്കളും.. മത പുസ്തകങ്ങൾ വായിച്ച് വളർന്നിട്ടുമില്ല…വല്ല രാമായണ മഹാഭാരതവുമൊക്കെ അമർചിത്രകഥ വായിച്ചുള്ള വിവരമാണ് മിക്ക ഹിന്ദുക്കൾക്കും.. പോരാത്തതിന് ചെറിയ പ്രായത്തിൽ മതവും പഠിക്കുന്നില്ല…
എൻ്റെ കുടുംബ പശ്ചാത്തലവും ഏതാണ്ട് ഇതുപോലെ തന്നെയായിരുന്നു… മതമെന്ന് പറഞ്ഞാൽ അമ്പലത്തിൽ പോകും പ്രാർത്ഥിക്കും… വിശേഷ ദിവസത്തിൽ പായസം ഉണ്ടാക്കും.. സന്ധ്യസമയം വിളക്ക് കത്തിക്കും. ഇത്രയൊക്കെ തന്നെ…
എന്താണന്നറിയില്ല.. എൻ്റെ ഉള്ളില് ദൈവത്തോട് അകൽച്ച… ഒരു നിലവിളക്ക് കത്തിക്കാൻ പറഞ്ഞാൽ പോലും മടിയാണ്. അമ്പലത്തിൽ പോകാൻ യാതൊരുതാൽപര്യവും ഇല്ല…
ദൈവം ഉണ്ടോ ഇല്ലയോ എന്ന ചിന്ത കൊണ്ട് നടന്നത് ഒരുപാട് നാളാണ്..
ദൈവം ഉണ്ടെങ്കിൽ തന്നെ മനുഷ്യരാശിക്ക് ഗുണം ചെയ്യാൻ കഴിയാത്ത ദൈവം എന്തിന് എന്ന ചിന്തയായി ..ഏതായാലും എൻ്റെ അറിവ് വച്ചും ബുദ്ധി വച്ചും ഞാൻ മനസ്സിലാക്കിയത് ദൈവം ഇല്ല എന്ന് തന്നെയാണ്.. ഇനി കുറേ നാള് കഴിഞ്ഞ് ഞാനാണ് സാക്ഷാൽ ദൈവം എന്ന് പറഞ്ഞ് ആരെങ്കിലും വന്നാലും ഞാൻ പറയും… നിങ്ങള് ആ പദവിക്ക് അർഹനല്ല ..ഇവിടെ മനുഷ്യര് കഷ്ടപ്പെടുമ്പോൾ ഒന്നും ചെയ്യാൻ കഴിയാതെ നോക്കുകുത്തി പോലെ നിന്നിട്ട് ഞാനാണ് ദൈവം …ദൈവം എന്നൊക്കെ പറഞ്ഞ് വെറുതെ ആളുകളെ ചിരിപ്പിക്കാതെ .
ഇത്രയൊക്കെ പക്വത നേടിയപ്പോൾ വന്നചിന്ത മതം ഉപേക്ഷിച്ച് എക്സ് ഹിന്ദുആയാലോ…
അതിൻ്റെ ആദ്യഭാഗമായി എൻ്റെ വേഷഭൂഷാദികളിലെ മതപരമായ ഭാഗങ്ങൾ മാറ്റി… പൂജാമുറിയിലെ വിളക്ക് കത്തിക്കാതായി… താലി മാലപോലും വേണ്ട എന്ന് വച്ചു..
പ്രാർത്ഥന പണ്ട് വീട്ടുകാരെ ബോധ്യപ്പെടുത്താൻ വല്ലപ്പോഴും നടത്തിയിരുന്നതും …അതും നിർത്തി.. ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച് നടന്നിട്ട് ഒരു ഈച്ചപോലും അനങ്ങിയില്ല… അമ്പലത്തിൽ കാണാനില്ലല്ലോ എന്ന് പറഞ്ഞ് ഒരു മതമേധാവി പോലും എൻ്റെ വീട്ടിൽ വന്നില്ല.. എൻ്റെ വിശ്വാസമില്ലായ്മ എൻ്റെ വീട്ടുകാരെ എന്നിൽ നിന്ന് അകറ്റിയില്ല… ദൈവ വിശ്വാസമില്ലാത്ത ഞാനും വിശ്വാസമുള്ള ബന്ധുക്കളും സ്നേഹത്തോടെ ജീവിക്കുന്നു…
എൻ്റെ ചിന്തകളെ പറ്റി നല്ല വിശ്വാസിയായ ഒരാളോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ഹിന്ദുമതം നിനക്ക് നിൻ്റെ വിശ്വാസങ്ങൾക്ക് അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം തരുന്നുണ്ട്… എന്ത് വേണമെന്ന് നീയാണ് തീരുമാനിക്കേണ്ടത്.. ഹിന്ദുമതത്തിലെ തിന്മകൾ എടുത്ത് കിണറ്റിടാനും നന്മസ്വീകരിക്കാനും നിനക്ക് അവകാശമുണ്ട്. ഇനി നന്മയും തിന്മയും നിനക്ക് വേണ്ടങ്കിൽ നീ അതും ഉപേക്ഷിച്ചോ… നിനക്ക് ദൈവം നീ തന്നെ ആയിക്കോ… ആരാണ് നിന്നെ തടയുന്നത്… ഹിന്ദുമതത്തിൽ വ്യക്തികളുടെ ജീവിതത്തിൽ ഇടപെടാൻ ആർക്കാണ് ധൈര്യം..അല്ലെങ്കിൽ തന്നെ നിനക്ക് മതം ഉണ്ടോ ഇല്ലയോ എന്ന് ചോദിക്കാൻ ഈ നാട്ടിലെ ഏതെങ്കിലും ഹിന്ദുവിന് ധൈര്യം ഉണ്ടോ?
ഞാനിപ്പോഴും ഹിന്ദുവാണ്…ദൈവവിശ്വാസം ഇല്ലാത്ത ഹിന്ദു…
Post Your Comments