
ന്യൂഡല്‍ഹി: നടിയും കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവുമായ ഖുശ്ബു സുന്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം നടത്തിയ ആദ്യ അഭിപ്രായ പ്രകടനം വൈറലാകുന്നു . രാജ്യത്തിന് മുന്നോട്ട് പോകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം ആവശ്യമാണെന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം ഖുശ്ബു പറഞ്ഞു. രാജ്യത്തെ ശരിയായ ദിശയില്‍ നയിക്കാന്‍ മോദി വേണം. 128 കോടി ജനങ്ങള്‍ മോഡിയില്‍ വിശ്വസിക്കുന്നു.
അവര്‍ ശരിയായ തീരുമാനമാണ് എടുത്തിരിക്കുന്നതെന്ന് താന്‍ കരുതുന്നുവെന്നും ഖുശ്ബു പറഞ്ഞു. അതേസമയം ജനങ്ങളുമായി ബന്ധമില്ലാത്തവരും അടിസ്ഥാനപരമായ കാര്യങ്ങള്‍ അറിയാത്തവരുമാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഉള്ളതെന്ന് ഖുശ്ബു ആരോപിച്ചു.
read also: സംസ്ഥാനത്ത് കോവിഡ് ആശുപത്രികളില്‍ രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ചു, നിർദ്ദേശങ്ങൾ കാണാം
ഇന്ന് രാവിലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ഉച്ചയോടെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി സി.ടി രവിയില്‍ നിന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ചു.
Post Your Comments