ദുബായ്: യു.എ.ഇ താമസവിസ, എമിറേറ്റ്സ് ഐ.ഡി എന്നിവയുടെ കാലാവധി കഴിഞ്ഞവര്‍ തിങ്കളാഴ്ച മുതല്‍ പിഴ അടയ്ക്കണമെന്ന് നിർദേശം. ഇനിമുതല്‍ പിഴ നല്‍കിയാല്‍ മാത്രമേ നാട്ടിലേക്ക് പോകാനോ വിസ നിയമാനുസൃതമാക്കാനോ സാധിക്കുകയുള്ളു. മാര്‍ച്ച് ഒന്നുമുതല്‍ ജൂലായ് 11 വരെ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനും വിസ പുതുക്കാനും നീട്ടിനല്‍കിയിരുന്ന സമയം ഞായറാഴ്ച അവസാനിച്ചതോടെയാണ് പിഴ അടയ്ക്കാനുള്ള നിർദേശം നൽകിയിരിക്കുന്നത്.
Read also: വന്ദേഭാരത് മിഷന്‍ ഏഴാം ഘട്ടത്തില്‍ ജിദ്ദയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ ഒന്‍പത് സര്‍വീസുകള്‍
എമിറേറ്റ്സ് ഐ.ഡി കഴിഞ്ഞവരും പിഴ നൽകേണ്ടിവരും. ആദ്യദിനം 125 ദിർഹം ഈടാക്കും. പിന്നീടുള്ള ദിവസങ്ങളില്‍ 25 ദിര്‍ഹം വീതവും പിഴ നൽകേണ്ടിവരും. രാജ്യം വിടുമ്പോള്‍ 250 ദിര്‍ഹവും അധികമായി നല്‍കണം. താമസവിസയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും പിഴകളെക്കുറിച്ചും കൂടുതലറിയാന്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (www.ica.gov.ae) വെബ്സൈറ്റ് പരിശോധിക്കാം.
Post Your Comments