UAELatest NewsGulf

യു.എ.ഇയിലെ തൊഴിലിടങ്ങളിലെ അപകടങ്ങള്‍ സംബന്ധിച്ച് പുതിയ ഉത്തരവ്

അബുദാബി : യു.എ.ഇയിലെ തൊഴിലിടങ്ങളില്‍ അപകടമുണ്ടായാല്‍ 24 മണിക്കൂറിനകം പൂര്‍ണവിവരങ്ങളും നല്‍കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു .അപകട മരണങ്ങള്‍, തീപിടിത്തം, സ്ഫോടനങ്ങള്‍ എന്നിവയാണ് അടിയന്തര പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്നും മാനവ വിഭവശേഷി-സ്വദേശിവല്‍ക്കരണ മന്ത്രാലയം വ്യക്തമാക്കി. അപകടത്തില്‍ തൊഴിലാളിക്ക് പരുക്കുണ്ടെങ്കില്‍ 3 ദിവസത്തിനകം അറിയിക്കണം. തൊഴിലാളി ജോലിക്ക് പോകുമ്പോഴോ താമസകേന്ദ്രത്തിലേക്കു മടങ്ങുമ്പോഴോ അപകടം സംഭവിച്ചാലും തൊഴിലുടമയുടെ പരിധിയില്‍ വരും . ജീവനക്കാര്‍ക്ക് രോഗം ബാധിച്ചാലും മറച്ചുവയ്ക്കരുത്. മരണ കാരണമാകുന്ന രോഗങ്ങളെക്കുറിച്ച് വ്യക്തതയുണ്ടാകണം. ഫെഡറല്‍ തൊഴില്‍ നിയമപ്രകാരം അപകട വിവരങ്ങള്‍ മറച്ചുവയ്ക്കുന്നത് ഗുരുതര വീഴ്ചയാണ്.

ഇതിന് 10,000 ദിര്‍ഹമാണു പിഴ. സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്യും.സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക്അ പകടമുണ്ടാകുകയോ രോഗം ബാധിക്കുകയോ ചെയ്താല്‍ തൊഴിലുടമ ആരോഗ്യ സുരക്ഷ ഉറപ്പാക്കണം. ചികിത്സാ ചെലവുകള്‍ സ്‌പോണ്‍സര്‍ വഹിക്കണം. ശസ്ത്രക്രിയയുടെ ഉള്‍പ്പെടെ ചെലവ് ഇതില്‍ ഉള്‍പ്പെടും. വെന്റിലേറ്റര്‍ സഹായം ആവശ്യമെങ്കില്‍ അതും ഉറപ്പുവരുത്തണം.പരുക്ക് പൂര്‍ണമായി സുഖപ്പെടും വരെ ചികിത്സ നല്‍കണം. അല്ലെങ്കില്‍, 6 മാസം വരെ ചികിത്സിക്കുകയോ അതിനു സാമ്പത്തിക സഹായം നല്‍കുകയോ വേണം. 6 മാസത്തിലേറെ നീളുന്ന ചികിത്സയാണെങ്കില്‍ ഇളവ് ലഭിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button