കുറ്റിക്കാട്ടൂര്‍: ശരീരത്ത് തീകൊളുത്തി അയല്‍വാസിയുടെ കിണറ്റില്‍ ചാടിയ യുവാവിന് ദാരുണാന്ത്യം . പെരിങ്ങളം മുണ്ടക്കല്‍ റിജേഷാണ് (32) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇദ്ദേഹം നേരത്തേ പോക്സോ കേസില്‍ പ്രതിയാണ്.
Read Also: ആവശ്യകത നാല് മടങ്ങ് വർദ്ധിച്ചു; ആറുമാസത്തേക്ക് മെഡിക്കല്‍ ഓക്‌സിജന് വിലനിയന്ത്രണം
ശനിയാഴ്ച രാവിലെ അയല്‍വാസിയുടെ വീട്ടിലെത്തി ബഹളംവെക്കുകയും കിണറ്റില്‍ ചാടുകയും ചെയ്തിരുന്നു. തുടര്‍ന്ന് കിണറ്റില്‍നിന്ന് സ്വയം കയറി . പിന്നീട് 10.30ഓടെ വീണ്ടുമെത്തി കൈയിലുണ്ടായിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. വീട്ടിലേക്ക് ഓടിക്കയറാനും മറ്റും ശ്രമിച്ചതായും പറയുന്നു. തുടര്‍ന്നാണ് കിണറ്റിലേക്ക് ചാടിയത്. 90 ശതമാനം പൊള്ളലേറ്റ യുവാവിനെ പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാണ് പുറത്തെടുത്ത് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. സംഭവത്തിനിടെ വീട്ടിലുള്ള സ്ത്രീ കാലില്‍ വെട്ടിയതായി ഇയാള്‍ പരാതിപ്പെട്ടിരുന്നു.
Post Your Comments