Latest NewsNewsIndia

കോവിഡ് ബാധിച്ച് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അന്തരിച്ചു

കഴിഞ്ഞ സെപ്തംബര്‍ 24നാണ് ശേഷയ്യക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്.

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റി(സിഎല്‍സി) തെലങ്കാന-കര്‍ണാടക സംസ്ഥാനങ്ങളിലെ കോര്‍ഡിനേറ്ററുമായ പ്രഫ. ശേഷയ്യ അന്തരിച്ചു. ചികിത്സയിലിരിക്കവേ ഇന്നലെ രാത്രി 8.30നായിരുന്നു മരണം സ്ഥിരീകരിച്ചത്.

Read Also: ചന്ദ്രബാബു നായിഡുവിന് അനുകൂലമായ വിധിക്കുവേണ്ടി ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കുന്നു; ജസ്റ്റിസ് രമണയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ആന്ധ്രാ മുഖ്യമന്ത്രി

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദ് ഏഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ സെപ്തംബര്‍ 24നാണ് ശേഷയ്യക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആനന്ദപൂരില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. വിദഗ്ധ ചികില്‍സക്കായി അദ്ദേഹത്തെ എഐജി ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികില്‍സയില്‍ കഴിയുന്നതിനിടേയാണ് മരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button