KeralaLatest NewsNews

പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ള വിഗ്രഹങ്ങള്‍ വാഹനത്തില്‍ കൊണ്ടുവരുന്നു; ആചാരലംഘനമാണെന്ന് ബിജെപി

ഹൈന്ദവസംഘടനകളുമായി ചര്‍ച്ച നടത്താതെ എടുത്ത തീരുമാനം ആചാരലംഘനമാണെന്നാരോപിച്ച്‌ ബിജെപി പ്രത്യക്ഷസമരം പ്രഖ്യാപിക്കുകയായിരുന്നു.

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ള വിഗ്രഹങ്ങള്‍ വാഹനത്തില്‍ കൊണ്ടുവരുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപി. നവരാത്രി വിഗ്രഹങ്ങള്‍ വാഹനത്തില്‍ കൊണ്ടുവരുന്നത് ആചാരലംഘന മാണെന്നാരോപിച്ചാണ് ബിജെപി രംഗത്തെത്തിയത്. എന്നാല്‍ ഈ വിഷയത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും ഇനിയും ചര്‍ച്ചകള്‍ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

തലസ്ഥാന നഗരത്തിൽ നവരാത്രികാലത്ത് നടന്നു വരുന്ന പരമ്പരാഗത ചടങ്ങാണ് സരസ്വതി വിഗ്രഹത്തിന്റേയും കുമാരസ്വാമിയുടേയും മുന്നുറ്റിനങ്കയുടേയും എഴുന്നള്ളത്ത്. പത്മനാഭപുരത്ത് നിന്ന് കാല്‍നടയായാണ് ഈ വിഗ്രഹങ്ങള്‍ തിരുവനന്തപുരത്ത് പൂജയ്ക്ക് എത്തിക്കുന്നതും മടക്കിക്കൊണ്ടു പോകുന്നതും

Read Also: ജോസ് കെ മാണി വിഭാഗം ഇനി ഇടതുമുന്നണിയ്ക്ക് സ്വന്തം; പ്രഖ്യാപനം തിങ്കളാഴ്‌ച

അതേസമയം തലസ്ഥാന നഗരത്തിൽ കോവിഡ് കേസുകളുടെ വർധനവിനെ തുടർന്ന് ഇത്തവണ ഘോഷയാത്ര വാഹനത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കന്യാകുമാരി – തിരുവനന്തപുരം ജില്ലാ കളക്ടര്‍മാരും ക്ഷേത്രട്രസ്റ്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു ഈ തീരുമാനം. എന്നാല്‍ ഹൈന്ദവസംഘടനകളുമായി ചര്‍ച്ച നടത്താതെ എടുത്ത തീരുമാനം ആചാരലംഘനമാണെന്നാരോപിച്ച്‌ ബിജെപി പ്രത്യക്ഷസമരം പ്രഖ്യാപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button