ന്യൂഡല്‍ഹി : ഹത്രാസിൽ 19-കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി അടുത്ത ദിവസം തീരുമാനമെടുക്കും.
അതേസമയം, ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നക്‌സലുകളുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ ഏറെക്കാലമായി ജീവിക്കുന്ന ബന്ധുവെന്ന് പറയപ്പെടുന്ന സ്ത്രീയ്ക്കാണ് നക്‌സലുകളുമായി ബന്ധമുള്ളത്. കൊലപാതകത്തിലടക്കം ഇവര്‍ക്ക് പങ്കുള്ളതായും സൂചനകളുണ്ട്.
ജബല്‍പൂരിലെ നേതാജി സുഭാഷ് ചന്ദ്രബാേസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ. രാജ്കുമാരി ബന്‍സലിനു നേര്‍ക്കാണ് സംശയത്തിന്റെ മുന നീളുന്നത്. കഴിഞ്ഞ മാസം 16 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ ഇവര്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിച്ചിരുന്നതായി രേഖകളുണ്ട്. ഹത്രാസ് കുടുംബത്തിന് നക്‌സല്‍ ബന്ധമുണ്ടെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ നക്‌സല്‍ യുവതിയുമായി സിപിഎം നേതാവ് സീതാറാം യെച്ചൂരി നില്‍ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
Post Your Comments