ന്യൂഡൽഹി: കൊറോണ വൈറസ് പ്രതിരോധത്തിനായി ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ)യുടെ അനുമതി തേടി. ഡൽഹി, മുംബൈ, പട്ന, ലക്നൗ ഉൾപ്പെടെ 19 ഇടങ്ങളിൽനിന്നുള്ള 18 വയസ്സിനു മുകളിൽ പ്രായമുള്ള 28,500 പേരിൽ വാക്സീൻ പരീക്ഷിച്ചതായി ഭാരത് ബയോടെക് അപേക്ഷയിൽ പറയുന്നു. എന്നാൽ രണ്ടാംഘട്ട പരീക്ഷണങ്ങളുടെ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിലെ സമ്പൂര്‍ണ റിപ്പോർട്ട് ആദ്യം സമർപ്പിക്കാൻ ഡിസിജിഐ ആവശ്യപ്പെട്ടതായാണു റിപ്പോർട്ട്.
Read also: അസിസ്റ്റന്റ് സെയിൽസ്മാൻമാരെ നേരിട്ടെടുക്കുന്നുവെന്ന പ്രചാരണം : സത്യാവസ്ഥയുമായി സപ്ലൈകോ
റിപ്പോർട്ടുകൾ പ്രകാരം കോവാക്സീന്റെ രണ്ടാംഘട്ട പരീക്ഷണം പലയിടത്തും തുടരുകയാണ്. ചില സ്ഥലങ്ങളിൽ വോളന്റിയർമാർക്ക് രണ്ടാം ഡോസ് കൊടുത്തിട്ടുമില്ല. മൂന്നാംഘട്ട പരീക്ഷണത്തിനുള്ള പ്രോട്ടോക്കോൾ സമർപ്പിച്ച കമ്പനി ഒന്ന്, രണ്ട് ഘട്ടങ്ങളുടെ ഇടക്കാല വിവരങ്ങളാണു കൈമാറിയിട്ടുള്ളതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാൽ രണ്ടാംഘട്ട പരീക്ഷണങ്ങളുടെ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിലെ സമ്പൂർണ റിപ്പോർട്ട് ആദ്യം സമർപ്പിക്കാൻ ഡിസിജിഐ ആവശ്യപ്പെട്ടതായാണു റിപ്പോർട്ടുകൾ .
Post Your Comments