COVID 19Latest NewsKeralaNews

സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇനിയും ഉയരും: രോഗവ്യാപനം കുറയ്ക്കാന്‍ ഏക മാര്‍ഗം ‌അകലം പാലിക്കൽ മാത്രമാണെന്ന് മുന്‍ ആരോഗ്യ സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇനിയും ഉയരുമെന്ന മുന്നറിയിപ്പുമായി മുന്‍ ആരോഗ്യ സെക്രട്ടറിയും കോവിഡ് വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവുമായ രാജീവ് സദാനന്ദന്‍. ഓണത്തിരക്കും സമരങ്ങളും രോഗികളുടെ എണ്ണം കൂടാന്‍ കാരണമായി. രോഗവ്യാപനം കുറയ്ക്കാന്‍ ഏക മാര്‍ഗം ‌അകലം പാലിക്കൽ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: പ്രതിദിന കോവിഡ് കണക്ക് ഇരുപതിനായിരത്തില്‍ എത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ : ജനങ്ങള്‍ അതീവ ജാഗ്രത പാലിയ്ക്കണമെന്ന് കര്‍ശന നിര്‍ദേശം

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഏറ്റവും ഉയർന്ന് 11,755ൽ എത്തിയിരുന്നു. വെള്ളിയാഴ്ച 68,321 സാംപിളുകൾ പരിശോധിച്ചപ്പോൾ 9250 പേർ മാത്രമാണ് പോസിറ്റീവായിരുന്നത്. ഇന്ന് 9347 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,84,924 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,56,172 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,752 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3658 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button