ഡല്‍ഹി : ഇന്ത്യയില്‍ വരാന്‍ പോകുന്നത് കോവിഡ് നിരക്ക് വര്‍ധന, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അതീവജാഗ്രത പാലിയ്ക്കണം., നവംബര്‍ മുതല്‍ മൂന്ന് മാസം അതീവ ജാഗ്രത… വീണ്ടും മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍. നേരത്തെ തന്നെ ശൈത്യകാലത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് ഹര്‍ഷ വര്‍ധന്‍ സംസാരിച്ചത്. ഇന്ത്യയില്‍ ജാഗ്രത വേണമെന്നും കോവിഡ് കേസുകള്‍ ഡിസംബറില്‍ കൂടുതല്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ശ്വാസകോശത്തിലൂടെ വരെ വ്യാപിക്കുന്ന രോഗമാണിത്. അത് മഞ്ഞുമാസ കാലത്ത് വര്‍ധിക്കുമെന്ന് സ്ഥിരീകരിക്കപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
കോവിഡ് ശൈത്യകാലത്ത് വര്‍ധിക്കുന്ന രോഗമാണ്. ശ്വാസോച്ഛാസത്തിലൂടെ ഇത്തരം രോഗങ്ങള്‍ വര്‍ധിക്കാം. അതിനുള്ള സാഹചര്യം മഞ്ഞുകാലത്ത് ധാരാളമുണ്ട്. മഞ്ഞുകാലങ്ങളില്‍ വീടുകളില്‍ ആളുകളുടെ എണ്ണം വര്‍ധിക്കാന്‍ എല്ലാ സാധ്യതയുമുണ്ട്. ഇത് കൂടുതല്‍ രോഗികള്‍ക്ക് കാരണമാകാം. ഇന്ത്യന്‍ സാഹചര്യത്തില്‍ അതുകൊണ്ട് തന്നെ കേസുകള്‍ വര്‍ധിക്കുമെന്ന് പറയാം. നേരത്തെയുള്ള മുന്നറിയിപ്പുകള്‍ ഇന്ത്യയില്‍ തെറ്റുമെന്ന് കരുതരുത്. വിദേശ രാജ്യങ്ങളിലൊക്കെ അത്തരം വ്യാപനം തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ബ്രിട്ടനിലാണ് ഇത് കൂടുതല്‍. ഇത് ശൈത്യകാലം വന്നതോടെയാണ്. ഇന്ത്യ കോവിഡ് വ്യാപിക്കാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കുന്നുണ്ട്. അത് എളുപ്പം എ ല്ലാവര്‍ക്കും നടപ്പാക്കാവുന്ന കാര്യമാണ്. കോവിഡ് ഭീതി ആര്‍ക്കും വേണ്ട. സുരക്ഷാ മുന്‍കരുതലുകള്‍ മാത്രമാണ് ആവശ്യം. മാസ്‌കുകള്‍ ധരിക്കുക., സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കുക. രോഗം വരുന്നത് തടയുന്നത് രോഗം വന്ന് ഭേദമാക്കുന്നതിനേക്കാള്‍ നല്ലതെന്നും ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.
യുകെ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സാണ് ശൈത്യകാലത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. ആശുപത്രികളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നും, ഇത് പ്രതിസന്ധി വര്‍ധിപ്പിക്കുമെന്നും ഇവര്‍ പറയുന്നു. ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ മരണനിരക്ക് കൂടാനും സാധ്യതയുണ്ടെന്ന് യുകെ അക്കാദമി പറഞ്ഞു.
Post Your Comments