Latest NewsKeralaNews

ഏഷ്യാനെറ്റ് ന്യൂസിന് പിന്നാലെ എല്ലാ ചാനലും ബഹിഷ്‌ക്കരിക്കാന്‍ സിപിഎം തീരുമാനം; ഇന്നു നടന്ന ചര്‍ച്ചകളില്‍ ചാനലുകള്‍ക്ക് പ്രതിനിധികളെ അയക്കാതെ എകെജി സെന്റര്‍ ; കാരണം സ്വപ്‌ന സുരേഷിന്റെ വിവാദ വെളിപ്പെടുത്തലുകള്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ മൊഴി നല്‍കിയതിനു പിന്നാലെ തീരുമാനം കടുപ്പിച്ച് സിപിഎം. ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണത്തിന് പിന്നാലെ മറ്റു ചാനല്‍ ചര്‍ച്ചകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ സിപിഎം തീരുമാനിച്ചു. തല്‍ക്കാലം മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന ചര്‍ച്ചകള്‍ക്ക് പ്രതിനിധികളെ അയക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം . ഇതോടെ ഇന്നു നടന്ന ചാനല്‍ ചര്‍ച്ചകളിലൊന്നും സിപിഎം പ്രതിനിധികള്‍ പങ്കെടുത്തില്ല.

read also : മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം… തന്നെ നന്നായി അറിയുമെന്ന് സ്വപ്‌ന സുരേഷ് …. തന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടെ….മുഖ്യമന്ത്രിയുടെ വാദങ്ങളെ തള്ളി സ്വപ്ന

ഇന്നു ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി, മനോരമ ചാനലുകളിലാണ് സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് നല്‍കിയ മൊഴിയുടെ പശ്ചാത്തലത്തില്‍ പ്രൈം ടൈം ചര്‍ച്ചകള്‍ നടത്തിയത്. നേരത്തെ തന്നെ ഏഷ്യാനെറ്റ് ന്യൂസിനെ സിപിഎം ബഹിഷ്‌കരിച്ചതിനാല്‍ അവിടെ പാര്‍ട്ടിയുടെ അനുഭാവികളായ നിരീക്ഷകരാണ് ചര്‍ച്ചയ്ക്ക് എത്തിയിരുന്നത്. എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ മനോരമയിലും മാതൃഭൂമിയിലും ചര്‍ച്ചയ്ക്ക് പ്രതിനിധികളെ അയച്ചിരുന്നു.

കുറച്ചുനാളായി ചാനലുകള്‍ ചര്‍ച്ചയ്ക്കുള്ളവരെ നേരിട്ടല്ല വിളിക്കേണ്ടത്. ഇതിനായി ചാനലുകള്‍ എകെജി സെന്ററില്‍ വിളിക്കുകയും വിഷയം പറഞ്ഞാല്‍ പ്രതിനിധികളെ അവര്‍ നിശ്ചയിക്കുകയുമായിരുന്നു പതിവ്. എന്നാല്‍ ഇന്നലെ മാതൃഭൂമി ചാനല്‍ സ്വര്‍ണക്കടത്ത് വിഷയത്തില്‍ ചര്‍ച്ചയ്ക്കായി പ്രതിനിധിയെ അയക്കണമെന്ന് ആവശ്യപ്പെട്ടെപ്പോള്‍ എന്‍എന്‍ കൃഷ്ണദാസിനെ എകെജി സെന്റര്‍ ചുമതലപ്പെടുത്തി. എന്നാല്‍ അദ്ദേഹം ചര്‍ച്ചയില്‍ നിന്നും ഒഴിവായി. മനോരമയടക്കമുള്ള ചാനലുകള്‍ പ്രതിനിധികളെത്തേടി വൈകുന്നേരം മൂന്നരയോടെ എകെജി സെന്ററില്‍ വിളിച്ചെങ്കിലും ഈ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന് തീരുമാനിച്ച വിവരം അറിയിക്കുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും യുഎഇ കോണ്‍സല്‍ ജനറലും 2017ല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ മുഖ്യമന്ത്രിക്കും തന്നെ അറിയാമായിരുന്നെന്നും സ്‌പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നെന്നും സ്വപ്ന മൊഴിയില്‍ പറയുന്നു. ഇതാണ് ഇപ്പോള്‍ മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും ഒരുപോലെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button